സി​പി​എ​മ്മി​നെ​യും മു​ഖ്യ​മ​ന്ത്രി​യേ​യും വി​മ​ർ​ശി​ച്ചു ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ​ര്യ​ട​നം
Wednesday, April 17, 2019 11:37 PM IST
ആ​റ്റി​ങ്ങ​ൽ : ക​ഴി​ഞ്ഞ ദി​വ​സം പ​ര്യ​ട​ന​ത്തി​നി​ടെ വ​ർ​ക്ക​ല പ​ള്ളി​ക്ക​ലി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചൂ​വെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ലി​ലാ​ണു ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ലം.

ഇ​ന്ന​ലെ ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ​ര്യ​ട​നം. രാ​വി​ലെ 7.30നു ​വാ​റു​വി​ളാ​കം ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​മാ​യി​രു​ന്നു പ്ര​ച​ര​ണം ആ​രം​ഭി​ച്ച​ത്. പ്ര​ച​ര​ണ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ പ​ര്യ​ട​നം അ​വ​സാ​നി​ച്ച മ​ല​വി​ള വ​രെ സി​പി​എം അ​ക്ര​മ​ത്തി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രെ​യാ​യി​രു​ന്നു ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ്ര​സം​ഗം. ഉ​ച്ച​യ്ക്കു ഡി​വൈ​എ​സ്പി ഒാ​ഫീ​സി​ലേ​യ്ക്കു​ള്ള മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത ശോ​ഭ ത​ന്നെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സി​പി​എ​മ്മു​കാ​രെ അ​റ​സ്റ്റു ചെ​യ്യാ​തെ മ​ട​ങ്ങി​ല്ലെ​ന്നു പ​റ​ഞ്ഞു സ്റ്റേ​ഷ​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ നേ​താ​ക്ക​ൾ അ​വ​രെ പ​ര്യ​ട​ന പ​രി​പാ​ടി​യി​ലേ​യ്ക്കു മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു കു​ത്തി​യി​രി​പ്പു സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. തേ​ന്പ്ര​ക്കോ​ണം, കോ​ടാ​ലി​ക്കോ​ണം, വാ​ള​ക്കാ​ട്, ചെ​ന്പൂ​ർ, വ​ലി​യ​വി​ള മു​ക്ക്, അ​ഞ്ചു​തെ​ങ്ങ്, കാ​പാ​ലീ​ശ്വ​രം, മൂ​ല​യി​ൽ​ത്തോ​ട്ടം, മ​ല​വി​ള എ​ന്നീ​വി​ട​ങ്ങ​ളി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണു സ്ഥാ​നാ​ർ​ഥി​യ്ക്കു ല​ഭി​ച്ച​ത്. ഇ​ന്നു പ​ര്യ​ട​ന​മി​ല്ല. മ​ണ്ഡ​ല​ത്തി​ൽ പ്ര​ത്യേ​ക​മാ​യി വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ള്ള കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ലു​മാ​ണു സ്ഥാ​നാ​ർ​ഥി ഇ​ന്നു പ​ങ്കെ​ടു​ക്കും.