കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും റോ​ഡ് ഷോ​യി​ലും പ​ങ്കെ​ടു​ത്ത് സ​ന്പ​ത്ത്
Wednesday, April 17, 2019 11:37 PM IST
ആ​റ്റി​ങ്ങ​ൽ : മ​ണ്ഡ​ല പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഡോ. ​എ.​സ​ന്പ​ത്ത് ഇ​പ്പോ​ൾ പാ​ർ​ട്ടി നി​യ​മ​സ​ഭാ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലാ​ണു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വ​ർ​ക്ക​ല-​കി​ളി​മാ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ത്തി​ലേ​റെ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലാ​ണു സ​ന്പ​ത്ത് പ​ങ്കെ​ടു​ത്ത​ത്. കൂ​ടാ​ത തു​ന്പ​യി​ൽ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച റോ​ഡ് ഷോ​യി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു. നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രാ​ണു റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​ശി​വ​ൻ​കു​ട്ടി റോ​ഡ് ഷോ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ക്ക​ട​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ വേ​ദി​ക്ക​ടു​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ഉ​ച്ച​ഭാ​ഷ​ണി​യി​ലൂ​ടെ നാ​മ​ജ​പം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ക്ഷേ​ത്ര​ത്തി​ലെ ഫ്യൂ​സ് ഉൗ​രി​യ സം​ഭ​വം മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

വി​ഷ​യം ബി​ജെ​പി പ്ര​ച​ര​ണ​ത്തി​നാ​യി ശ​ക്ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​മു​ണ്ട്.
അ​തു​കൊ​ണ്ടു​ത​ന്നെ വി​വാ​ദം ആ​ളി​ക്ക​ത്താ​തി​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു ഇ​ട​തു​മു​ന്ന​ണി. യോ​ഗ​ങ്ങ​ളി​ലും കൂ​ടും​ബ​യോ​ഗ​ങ്ങ​ളി​ലു​മൊ​ക്കെ സം​ഭ​വ​ത്തെ സം​ബ​ന്ധി​ച്ചു നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു​മു​ണ്ട്. ഇ​ന്നു നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ സ​ന്പ​ത്ത് പ​ങ്കെ​ടു​ക്കും.