പ്ര​ചാ​ര​ണ​ത്തി​ന് ഉ​ശി​രേ​കാ​ൻ ഏ.​കെ. ആ​ന്‍റ​ണി​യും, കാ​നം രാ​ജേ​ന്ദ്ര​നും
Wednesday, April 17, 2019 11:37 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണത്തിന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഏ.​കെ. ആ​ന്‍റ​ണി 20 ന് ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ പ്ര​സം​ഗി​ക്കും.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​ന്പ​ഴു​തൂ​രി​ൽ 20 ന് ​ചേ​രു​ന്ന യോ​ഗം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പ​ര്യ​ട​നം 20 ന് ​പൂ​ർ​ത്തി​യാ​കും. യു​ഡി​എ​ഫ് ഓ​രോ ബൂ​ത്തി​ലും ശ​രാ​ശ​രി ഒ​ന്നു മു​ത​ൽ ര​ണ്ടു വ​രെ കു​ടും​ബ​യോ​ഗ​ങ്ങ​ൾ വ​രെ സം​ഘ​ടി​പ്പി​ച്ച​താ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വെ​ണ്‍​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു.
എ​ൽ​ഡി​എ​ഫ് ഒ​രു ബൂ​ത്തി​ൽ ശ​രാ​ശ​രി നാ​ലു കു​ടും​ബ​യോ​ഗ​ങ്ങ​ൾ വ​രെ ഇ​തി​നോ​ട​കം ന​ട​ത്തി. കു​ടും​ബ​യോ​ഗ​ങ്ങ​ൾ തു​ട​രു​ന്ന​താ​യും എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.
ഒ​രു ബൂ​ത്തി​ൽ ര​ണ്ടു കു​ടും​ബ​യോ​ഗം എ​ന്ന ക​ണ​ക്കി​ലാ​ണ് എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പൂ​ഴി​ക്കു​ന്ന് ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
20 ന് ​ചെ​ങ്ക​ൽ മ​ഹേ​ശ്വ​രം ശ്രീ​ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പ​ര്യ​ട​നം ചെ​ങ്ക​ൽ, തി​രു​പു​റം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ്.