ക​ഴ​ക്കൂ​ട്ട​ത്തു കു​മ്മ​ന​ത്തി​നു തേ​രാ​ളി​യാ​യി വി.​മു​ര​ളീ​ധ​ര​ൻ ; ആ​വേ​ശ​മു​യ​ർ​ത്താ​ൻ ഇ​ന്നു ന​രേ​ന്ദ്ര​മോ​ദി​യും
Wednesday, April 17, 2019 11:37 PM IST
തി​രു​വ​ന​ന്ത​പു​രം : എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ാര​ണ​ത്തി​ന് ആ​വേ​ശം കൂ​ട്ടാ​ൻ വി.​മു​ര​ളീ​ധ​ര​ൻ എം​പി​യും. ഇ​ന്ന​ലെ ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​ന​ത്തി​ൽ കു​മ്മ​ന​ത്തി​നൊ​പ്പം തേ​രാ​ളി​യാ​യി വാ​ഹ​ന​ത്തി​ൽ മു​ര​ളീ​ധ​ര​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ലെ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണു സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.
കു​മാ​ര​പു​രം, പൂ​ന്തി​റോ​ഡ്, ഉ​ള്ളൂ​ർ, കൊ​ച്ചു​ള്ളൂ​ർ, പ്ര​ശാ​ന്ത് ന​ഗ​ർ, പു​ല​യ​നാ​ർ​കോ​ട്ട, ചെ​റു​വ​ക്ക​ൽ, ശ്ര​കാ​ര്യം എ​ന്നിവി​ട​ങ്ങ​ളി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണു കു​മ്മ​ന​ത്തി​നു ല​ഭി​ച്ച​ത്. ഉ​ച്ച​യ്ക്കു​ശേ​ഷം അ​യോ​ധ്യ ന​ഗ​ർ, പോ​ങ്ങും​മൂ​ട്, മ​ണ്ണ​ന്ത​ല, കേ​ര​ളാ​ധി​ത്യ​പു​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ക​ർ അ​ദേ​ഹ​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കി. മി​ക്ക സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും പു​ഷ്പ​വൃ​ഷ്ടി​യോ​ടെ​യാ​ണു സ്ഥാ​നാ​ർ​ഥി​യെ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം മ​ഴ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. രാ​ത്രി ഒ​ന്പ​തി​നു പൗ​ഡി​ക്കോ​ണ​ത്താ​ണു കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം അ​വ​സാ​നി​ച്ച​ത്. ഇ​ന്നു പ്ര​ച​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. വൈ​കു​ന്നേ​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണു പ​രി​പാ​ടി.