യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​ർ വി​ശ്ര​മ​ത്തി​ൽ
Wednesday, April 17, 2019 11:37 PM IST
തി​രു​വ​ന​ന്ത​പു​രം : തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി ത​ല​യി​ൽ വീ​ണു പ​രി​ക്കേ​റ്റു വി​ശ്ര​മി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ശ​ശി ത​രൂ​ർ ഇ​ന്ന​ലെ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങി​യി​ല്ല.
ഡോ​ക്ട​ർ​മാ​ർ ര​ണ്ടു ദി​വ​സം പൂ​ർ​ണ വി​ശ്ര​മം വേ​ണ​മെ​ന്നു പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ്ര​ച​ാര​ണ പ​രി​പാ​ടി​ക​ൾ അ​ദ്ദേ​ഹം ഉ​പേ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ വീ​ട്ടി​ലി​രു​ന്നു നേ​താ​ക്ക​ളേ​യും പ്ര​വ​ർ​ത്ത​ക​രേ​യും മ​റ്റും അ​ദ്ദേ​ഹം ഫോ​ണി​ൽ വി​ളി​ച്ചു കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ അ​ഭാ​വം പ​രി​ഹ​രി​ക്കാ​ൻ ബൂ​ത്തു​ത​ല​ത്തി​ൽ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ക്കാ​ൻ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ത​ന്നെ നേ​രി​ട്ടി​റ​ങ്ങി​യി​ട്ടു​ണ്ട്.
ശ​ശി​ത​രൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗം പാ​ണ​ക്കാ​ട് സെ​യ്ദ് സാ​ദി​ക്ക​ലി ശി​ഹാ​ബ്ദ​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ 10.30നു ​ബീ​മാ​പ്പ​ള്ളി​യി​ലെ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കും. നാ​ളെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പാ​റ​ശാ​ല, കോ​വ​ളം, ബാ​ല​രാ​മ​പു​രം, ക​ഴ​ക്കൂ​ട്ടം, വ​ള്ള​ക്ക​ട​വ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഏ.​കെ.​ആ​ന്‍റ​ണി ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. നെ​യാ​റ്റി​ൻ​ക​ര​യി​ൽ വൈ​കു​ന്നേ​രം നാ​ലി​നും വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വൈ​കു​ന്നേ​രം 5.30നും ​ര​ണ്ടു പൊ​തു​യോ​ഗ​ങ്ങ​ളി​ൽ ആ​ന്‍റ​ണി പ്ര​സം​ഗി​ക്കും.