മ​ഴ​യെ അ​വ​ഗ​ണി​ച്ച് സി.ദി​വാ​ക​ര​ന് ഉൗഷ്മള സ്വീകരണം
Wednesday, April 17, 2019 11:37 PM IST
തി​രു​വ​ന​ന്ത​പു​രം : ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണു ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി.​ദി​വാ​ക​ര​ന്‍റെ പ​ര്യ​ട​ന പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു പ​ര്യ​ട​നം. മേ​ല​ത്തു​ലേ​യി​ൽ സി​പി​എം നേ​താ​വ് പി​ര​പ്പ​ൻ​കോ​ട് മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ണാ​മൂ​ല, ഇ​ന്ദി​രാ​ഭ​വ​ൻ, പേ​രൂ​ർ​ക്ക​ട, ഉീ​ളം​പാ​റ, അ​ന്പ​ല​മു​ക്ക്, ക​വ​ടി​യാ​ർ, പൈ​പ്പി​ൻ​മൂ​ട്, ശാ​സ്ത​മം​ഗ​ലം, പാ​ങ്ങോ​ട്, കാ​ര​വി​ള, മ​രു​തം​കു​ഴി, വേ​ട്ട​മു​ക്ക്, ഇ​ലി​പ്പോ​ട്, വ​ലി​യ​വി​ള, കു​ണ്ട​മ​ണ്‍​ഭാ​ഗം, മ​ണ്ട​റ​ക്കോ​ണം, കാ​വ​ല്ലൂ​ർ, തൊ​ഴു​വ​ൻ​കോ​ട്, കാ​ഞ്ഞി​രം​പാ​റ എ​ന്നീ​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി.
കാ​ഞ്ഞി​രം​പാ​റ കോ​ള​നി​യി​ൽ നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ദ്ദേ​ഹ​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കാ​ൻ രാ​ത്രി​യും കാ​ത്തു​നി​ന്ന​ത്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ രാ​ത്രി 9.30നു ​പ​ര്യ​ട​നം സ​മാ​പി​ച്ചു.അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ഇ​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​ന പ​രി​പാ​ടി​യി​ല്ല. പ​ക​രം വീ​ടു​ക​ളി​ലെത്തി വോ​ട്ട​ർ​മാ​രെ കാ​ണും.