കെ.​എം. മാ​ണി അ​നു​സ്മ​ര​ണം
Wednesday, April 17, 2019 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​ക്ക് ത​ല​സ്ഥാ​ന​ത്തി​ന്‍റെ ബാ​ഷ്പാ​ജ്ഞ​ലി. ഗാ​ന്ധി​പാ​ർ​ക്കി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​യോ​ഗം വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ര​വ​ധി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.
വി​ഴി​ഞ്ഞം പ​ദ്ധ​തി​യും ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള റോ​ഡ് പ​ദ്ധ​തി​യും ഉ​ൾ​പ്പെ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് കെ.​എം. മാ​ണി ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി​രി​ക്കെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വ​ക​യി​രു​ത്തി​യ​താ​യി നേ​താ​ക്ക​ൾ അ​നു​സ്മ​രി​ച്ചു.
മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ലും വി​ക​സ​ന വ​സ​ന്തം വ​ന്നു ചേ​ർ​ന്ന​ത് കെ.​എം. മാ​ണി​യു​ടെ കാ​ല​ത്താ​ണ് പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ സു​ര​ക്ഷ​ക്കാ​യ ആ​വ​ശ്യാ​നു​സ​ര​ണം തു​ക അ​നു​വ​ദി​ച്ച​തും അ​ദ്ദേ​ഹം ത​ന്നെ. വി​ഴി​ഞ്ഞം തു​റ​മു​ഖ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ ച​രി​ത്ര​മാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ അ​ധ്യ​ക്ഷ​നാ​യി.​നേ​താ​ക്ക​ളാ​യ എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പ്, ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, ജി.​ആ​ർ. അ​നി​ൽ, ബീ​മാ​പ​ള്ളി റ​ഷീ​ദ്, എം.​പി. സാ​ജു, ക​രു​മം സു​ന്ദ​രേ​ശ​ൻ, സ​ത്യ​പാ​ൽ, അ​നി​ൽ നെ​ല്ലി​യി​ൽ, താ​ന്നി​വി​ള ശ​ശി​ധ​ര​ൻ, വ​ലി​യ​വി​ള റ​ഹീം, ജോ​സ​ഫ് അ​ല​ക്സാ​ണ്ട​ർ, വ​ട്ടി​യൂ​ർ​ക്കാ​വ് അ​നി​ൽ​കു​മാ​ർ, മോ​ഹ​ന​ൻ നാ​യ​ർ, പാ​ലി​യോ​ട് സ​ദാ​ന​ന്ദ​ൻ, പേ​രൂ​ർ​ക്ക​ട റെ​ജി, ഇ​ഞ്ച​പു​രി രാ​ജേ​ന്ദ്ര​ൻ, ഐ​ത്തി സ​ന​ൽ, ടി.​പി. സു​രേ​ഷ്, കൂ​താ​ളി ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.