ഉത്സവത്തിനിടെ തർക്കം: പോലീസ് ലാത്തിവീശി
Wednesday, April 17, 2019 11:39 PM IST
വെ​മ്പാ​യം :വെ​മ്പാ​യം തേ​ക്ക​ട മാ​ട​ൻ​ന​ട ശി​വ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​വീ​ശി. ഭ​യ​ന്ന് ഓ​ടി​യ കു​ട്ടി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന് ഘോ​ഷ​യാ​ത്ര തേ​ക്ക​ട ജം​ഗ്ഷ​ൻ ക​ട​ന്നു​പോ​യ ശേ​ഷം ഘോ​ഷ​യാ​ത്ര കാ​ണാ​ൻ നി​ന്ന ചി​ല യു​വാ​ക്ക​ളും ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​രും ത​മ്മി​ൽ മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​യി.
തു​ട​ർ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​ട​പ്പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കി​യ​തി​നു ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന വ​ട്ട​പ്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു എ​എ​സ്ഐ​യു​ടെ നേ​തൃ​ത്തി​ൽ പോ​ലീ​സ് യാ​തൊ​രു പ്ര​കോ​പ​ന​വും​കൂ​ടാ​തെ ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
സം​ഘ​ർ​ഷ​ത്തി​ൽ അ​ഭി​ജി​ത്ത് (ഏ​ഴ്) ന​ന്ദു (24), ശ്യം (24), ​ശ്രീ​ജി​ത്ത് (30), ഇ​ന്ദി​ര (52) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ന്യാ​കു​ള​ങ്ങ​ര ആ​ശു​പ​ത്രി​യി​ലും , നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​സം​ഭ​വ​ശേ​ഷം എ​എ​സ്ഐ മ​ദ്യ​പി​ച്ചി​രു​ന്നു എ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ഇ​ദേ​ഹ​ത്തെ ത​ട​ഞ്ഞു​വ​ച്ചെ​ങ്കി​ലും വ​ട്ട​പ്പാ​റ സി​ഐ​യും കൂ​ടു​ത​ൽ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി എ​എ​സ്ഐ​യെ ര​ക്ഷി​ച്ചു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു എ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ്ഥ​ല​ത്ത് സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.