യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സ്: ര​ണ്ടു പേ​ർ അറസ്റ്റിൽ
Wednesday, April 17, 2019 11:39 PM IST
നേ​മം :മാ​ര​ക ആ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ നേ​മം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വീ​ര​ണ​കാ​വ് പ​ന്നി​യോ​ട് കു​ന്നി​ൽ വീ​ട്ടി​ൽ ബി​ജു (42), ഹ​രി​കൃ​ഷ്ണ​ൻ (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ചാ​രാ​യ ക​ച്ച​വ​ടം ന​ട​ത്തി​യ ബി​ജു​വി​നെ പ​റ​ഞ്ഞ് വി​ല​ക്കി​യ​തി​നാ​ണ് പെ​രി​ങ്ങ​മ്മ​ല സ്വ​ദേ​ശി രാ​ജേ​ഷി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​രി​ങ്ങ​മ്മ​ല​യ്ക്ക് സ​മീ​പം തെ​റ്റി​വി​ള​യി​ൽ വെ​ച്ചാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഇ​വ​ർ രാ​ജേ​ഷി​നെ ആ​ക്ര​മി​ച്ച​ത്.
ത​ട​യാ​ൻ ശ്ര​മി​ച്ച രാ​ജേ​ഷി​ന്‍റെ സു​ഹൃ​ത്ത് കു​മാ​റി​നും വെ​ട്ടേ​റ്റി​രു​ന്നു.
സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ബി​ജു​വി​ന് അ​ബ്കാ​രി കേ​സ് ഉ​ൾ​പ്പ​ടെ വി​ഴി​ഞ്ഞം, കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.​ഫോ​ർ​ട്ട് എ​സി പ്ര​താ​പ​ൻ​നാ​യ​ർ, നേ​മം ഇ​ൻ​സ്പെ​ക്ട​ർ സാ​ജു​ജോ​ർ​ജ്, എ​സ്ഐ​എ.​പി. അ​നീ​ഷ്, എ​എ​സ്ഐ സ​ന്തോ​ഷ്, ബി​മ​ൽ മി​ത്ര, ഗി​രി, സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വ​ടി​വാ​ളും ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.