പ​തി​നൊ​ന്നു വ​യ​സു​കാ​ര​ൻ ക​നാ​ലി​ൽ വീ​ണു മ​രി​ച്ചു
Friday, April 19, 2019 12:01 AM IST
പാ​റ​ശാ​ല: പ​തി​നൊ​ന്നു വ​യ​സു​കാ​ര​ൻ ക​നാ​ലി​ൽ വീ​ണു മ​രി​ച്ചു. പാ​റ​ശാ​ല​ക്കു സ​മീ​പം അ​യി​ര,പൊ​ൻ​വി​ള, കം​ബ്ര​വി​ള വീ​ട്ടി​ൽ സേ​വ്യ​ർ-​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​ൻ സേ​വ്യ​ർ (11) ആണുമ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. സ​ഹോ​ദ​രി​മാ​രാ​യ ഡോ​ണ​യ്ക്കും അ​ഷ്മ​യ്ക്കുമൊപ്പം സ​മീ​പ​ത്തെ ക​നാ​ലി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. ര​ണ്ടു​പേ​രും വീ​ട്ടി​ലെ​ത്തി​യി​ട്ടും അ​ശ്വി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​നാ​ലി​ലേക്കുള്ള വെ​ള്ളം അ​ട​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ളി​ച്ച സ്ഥ​ല​ത്തു​നി​ന്നും നൂ​റു മീ​റ്റ​റോ​ളം താ​ഴെ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉടൻതന്നെ പാ​റ​ശാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ.