കു​രി​ശു​മ​ല ലോ​കതീ​ര്‍​ഥാട​ന കേന്ദ്ര​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ഹു​ലേ​യ​നും വി​നോ​ദും കു​രി​ശു​മ​ല​യി​ലേ​ക്ക് ഓ​ടിക്കയറി
Friday, April 19, 2019 12:03 AM IST
വെ​ള്ള​റ​ട: തെ​ക്ക​ന്‍ കു​രി​ശു​മ​ല​യെലോ​കതീ​ര്‍​ഥാട​ന ​കേന്ദ്രമാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദീ​ര്‍​ഘദൂ​ര ഓ​ട്ട​ക്കാ​ര​ായ ബാ​ഹു​ലേ​യ​നും വി​നോ​ദും കു​രി​ശു​മ​ല​യി​ലേ​ക്ക് ഓ​ടിക്കയറി. ഇ​ന്ന​ലെ രാ​വി​ലെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നും ഓ​ട്ടം ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​രി​ശുമ​ല​സം​ഗ​മ വേ​തി​യി​ല്‍ ഓ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ബാ​ഹു​ലേ​യ​നും വി​നോ​ദി​നും കു​രി​ശു​മ​ല സം​ഗ​മ​വേ​തി​യി​ല്‍ വ​ച്ച് കു​രി​ശു​മ​ല ഡ​യ​റ​ക്ട​ര്‍ ഡോ. ​വി​ൻസെന്‍റ് കെ. ​പീ​റ്റ​റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.
കാ​യി​ക​താ​ര​ങ്ങ​ൾ ഇ​തുപോ​ലെ​യോ​രു തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ഓ​ടു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. സ​മാ​ധാന​ത്തി​ന്‍റെയും പ്ര​കൃ​തി ര​മ​ണി​യ​വു​മാ​യ തെ​ക്ക​ന്‍ കു​രി​ശു​മ​ല​യെ ലോ​ക​തീര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ബാ​ഹു​ലേ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.