നീ​രൊ​ഴു​ക്കു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ മ​ണ്ണി​ട്ട് നി​ക​ത്ത​ ുന്നതായി ആരോപണം
Friday, April 19, 2019 12:04 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​റ​ണ്ടോ​ട് നീ​രൊ​ഴു​ക്കു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​താ​യി ആ​രോ​പ​ണം. ജ​ന​വാ​സ​മു​ള്ള ഏ​ലാ​പ്ര​ദേ​ശ​ത്തെ ഏ​ക്ക​റു ക​ണ​ക്കി​നു ഭൂ​മി​യി​ന്ന് മ​ണ്ണി​ന​ടി​യി​ലാ​ണ്.​ശേ​ഷി​ക്കു​ന്ന നീ​രൊ​ഴു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ല്‍​ക്കൂ​ടി മ​ണ്ണി​ട്ട് നി​ക​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ കാ​ക്ക​ത്തോ​ടി​നാ​ലും മ​റ്റ​ന​വ​ധി കൈ​ത്തോ​ടു​ക​ളാ​ലും സ​മ്പ​ന്ന​മാ​യ പ്ര​ദേ​ശ​മാ​ണി​ത്.ന​ഗ​ര​ത്തി​ലെ അ​ന​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ജ​ല​ദൗ​ര്‍​ല​ഭ്യ​ത​യെ പ​രി​ഹ​രി​ച്ചി​രു​ന്ന​തും ഈ ​പ്ര​ദേ​ശ​ത്തെ ആ​ശ്ര​യി​ച്ചാ​യി​രു​ന്നു.​ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും ഭൂ​മാ​ഫി​യ​ക​ള്‍ കൃ​ഷി​ഭൂ​മി​ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​തോ​ടെ​യാ​ണ് ഈ ​ദു​ര​വ​സ്ഥ​യി​ലേ​യ്ക്ക് പ്ര​ദേ​ശം കൂ​പ്പു​കു​ത്തി​യ​ത്.​അ​ധി​കാ​രി​ക​ളു​ടെ ക​ണ്‍​മു​ന്നി​ല്‍ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​നം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.