അ​ടി​സ്ഥാ​ന സൗ​ക​ര്യ, തീ​ര​ദേ​ശ വി​ക​സ​ന​ത്തി​ലൂന്നി ശ​ശി ത​രൂ​രി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക
Sunday, April 21, 2019 1:44 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പും: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, തീ​ര​ദേ​ശ വി​ക​സ​നം, ടൂ​റി​സം, പ​രി​സ്ഥി​തി എ​ന്നി​വ​യി​ലൂ​ന്നി തി​രു​വ​ന​ന്ത​പു​ര​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക.
തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​വ​രു​ന്ന വി​വി​ധ അ​ടി​സ്ഥാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലെ ത​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​മെ​ന്നും തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​ക​ളു​ടെ സ​മ​യ​ബ​ദ്ധി​ത​മാ​യ പൂ​ർ​ത്തീ​ക​ര​ണം ഉ​റ​പ്പു വ​രു​ത്തു​മെ​ന്നും ശ​ശി ത​രൂ​ർ പ്ര​ക​ട​ന പ​ത്രി​ക​യി​ലൂ​ടെ ഉ​റ​പ്പു ന​ൽ​കു​ന്നു.

ശ​ശി ത​രൂ​രി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ.​ആ​ന്‍റ​ണി പ്ര​കാ​ശ​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ടു വ​ലി​യ പ​ദ്ധ​തി​ക​ളാ​യ ക​ഴ​ക്കൂ​ട്ടം-​കാ​രോ​ട് എ​ൻ​എ​ച്ച് 47 ബൈ​പ്പാ​സി​ന്‍റെ​യും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. ദീ​ർ​ഘ​നാ​ളാ​യി നി​ഷ്ക്രി​യ​മാ​യി​രു​ന്ന എ​ൻ​എ​ച്ച് 47 പ​ദ്ധ​തി​യാ​ണ് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി ഇ​പ്പോ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ന്‍റെ 97 ശ​ത​മാ​നം ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി​ക്ക​ഴി​ഞ്ഞു.

വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ ഡ​യ​റ​ക്ട​റാ​യി ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നു​ശേ​ഷം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പുരോ​ഗ​മി​ക്കു​ക​യാ​ണ്. എം​പി എ​ന്ന നി​ല​യി​ൽ മ​റ്റു പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം ഈ ​ര​ണ്ടു പ​ദ്ധ​തി​ക​ളു​ടെ​യും നി​ർ​മാ​ണ പു​രോ​ഗ​തി പി​ന്തു​ട​രും.

ര​ണ്ടാം യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തു​ട​ങ്ങി​വ​ച്ച തി​രു​വ​ന​ന്ത​പു​ര​ത്തെ നോ​ള​ജ് സി​റ്റി​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കും. ഗ​വേ​ഷ​ണം, തൊ​ഴി​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ സ​ന്പ​ന്ന​മാ​യ വി​ജ്ഞാ​ന പാ​ര​ന്പ​ര്യ​ത്തി​ലൂ​ന്നി നോ​ള​ജ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി നി​ല​വി​ലു​ള്ള പ്ര​മു​ഖ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

ലോ​കോ​ത്ത​ര ക​ന്പ​നി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ടെ​ക്നോ​പാ​ർ​ക്കി​ലെ​ത്തി​ച്ച് യു​വ​ത​ല​മു​റ​യ്ക്കും കേ​ര​ള​ത്തി​നു പു​റ​ത്തു ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും തൊ​ഴി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​രി​ശ്ര​മി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ അ​വി​ഭാജ്യ​ഘ​ട​ക​ങ്ങ​ളാ​യ പ​ര​ന്പ​രാ​ഗ​ത കൈ​ത്ത​റി, പ​ല​ഹാ​ര​നി​ർ​മാ​ണം, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണം, എ​ന്നീ മേ​ഖ​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.

ന​ഗ​ര​ത്തി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും തീ​ര​ദേ​ശ​ത്ത് ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം കൊ​ണ്ടു​വ​രു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. മൂ​വ് ടു ​ട്രി​വാ​ൻ​ഡ്രം എ​ന്ന സം​രം​ഭം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ആ​ഗോ​ള ക​ന്പ​നി​ക​ളെ​യും പ്ര​തി​നി​ധി​ക​ളെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കു​ക​യും ചെ​യ്യും. ന​ഗ​ര​ത്തി​ൽ ടാ​ഗോ​ർ തി​യ​റ്റ​റി​നു പു​റ​മേ ഏ​കീ​കൃ​ത​മാ​യ ഒ​രു ക​ൾ​ച​റ​ൽ ഹ​ബി​നാ​യി സ​ജീ​വ​മാ​യി ഇ​ട​പെ​ടും. പ്രാ​ദേ​ശി​ക, സം​സ്ഥാ​ന അ​ധി​കൃ​ത​രോ​ടൊ​പ്പം ചേ​ർ​ന്ന് കാ​ര്യ​ക്ഷ​മ​വും സ്ഥാ​യി​യു​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കും. കാ​ര്യ​ക്ഷ​മ​വും ഉ​ചി​ത​വു​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കും.

തി​രു​വ​ന​ന്ത​പു​രം അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും അ​വി​ടെ നി​ന്നും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ശ്ര​മി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ഇ​വി​ടെ നി​ന്നും പു​റ​ത്തേ​ക്കു​മു​ള്ള മി​ക​ച്ച റെ​യി​ൽ​വേ ക​ണ​ക്ടി​വി​റ്റി​ക്കു​മാ​യി റെ​യി​ൽ​വേ മ​ന്ത്രി​യെ​യും മ​റ്റു പ്ര​തി​നി​ധി​ക​ളെ​യും നി​ര​ന്ത​രം സ്വാ​ധീ​നി​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തു തു​ട​രു​ന്ന​തി​നൊ​പ്പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഒ​രു പ്ര​ത്യേ​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജി​നാ​യി കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചൊ​ലു​ത്തും.

പ്രാ​ദേ​ശി​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് പൂ​ന്തു​റ​യി​ൽ ആ​ധു​നി​ക മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പു​തു​താ​യി രൂ​പീ​ക​രി​ച്ച ഫി​ഷ​റീ​സ് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. ഇ​തോ​ടൊ​പ്പം ഫി​ഷ​റീ​സി​നാ​യി പ്ര​ത്യേ​ക മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്കു​ക, തീ​ര​പ്ര​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന സ​മൂ​ഹ​ങ്ങ​ൾ​ക്കാ​യി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള എം​പി​മാ​രു​ടെ പാ​ർ​ല​മെ​ന്‍റ​റി ഫോ​റം രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്ര​യ​ത്നി​ക്കും.

ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ബാ​ധി​ത​ർ​ക്കു പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രും. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം കോ​ട​തി നി​ര​സി​ക്കു​ക​യാ​ണെ​ങ്കി​ൽ ഭ​ക്ത​രു​ടെ വി​ശ്വാ​സ​വും ആ​ചാ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തെ വ്യ​ക്തി​പ​ര​മാ​യി പി​ന്തു​ണ​യ്ക്കും.

ദ​ളി​ത് ക്രി​സ്ത്യാ​നി​ക​ളു​ടെ​യും പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള മു​സ്ലീ​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക പ​ദ​വി സ്ഥി​രീ​ക​രി​ക്കു​ന്ന രം​ഗ​നാ​ഥ് മി​ശ്ര​യു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗണി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൊ​ക്കൊ​ള്ളും.

മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​മെ​ന്നും ശ​ശി ത​രൂ​രി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.