കു​ട്ടി​ക​ളു​ടെ ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി
Sunday, April 21, 2019 1:44 AM IST
തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് കു​ട്ടി​ക​ളു​ടെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര​ന​ടി ഭാ​മ​യും സം​വി​ധാ​യ​ക​ൻ ആ​ർ.​എ​സ്.​വി​മ​ലും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​പി. ദീ​പ​ക് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ട്ര​ഷ​റ​ർ ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ അ​രു​ണ്‍​ഗോ​പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മേ​ള​യി​ൽ ഇ​ത്ത​വ​ണ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​വും മു​ൻ​ഗ​ണ​ന. ആ​ദി​വാ​സി മേ​ഖ​ല, അ​നാ​ഥാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ളെ മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ്സ് ആ​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള കു​ട്ടി​ക​ളെ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച് താ​മ​സ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി​യാ​ണ് പു​തി​യ ച​ല​ച്ചി​ത്ര ആ​സ്വാ​ദ​നം ന​ൽ​കു​ന്ന​തെ​ന്ന് സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​പി ദീ​പ​ക് അ​റി​യി​ച്ചു.

മേ​യ് 10 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 200 ല​ധി​കം ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. കൈ​ര​ളി, ശ്രീ, ​നി​ള, ക​ലാ​ഭ​വ​ൻ, ടാ​ഗോ​ർ തി​യ​റ്റ​റു​ക​ളി​ലും നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​കും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ. നി​ശാ​ഗ​ന്ധി​യി​ൽ എ​ന്നും വൈ​കു​ന്നേ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കും. പ്ര​ഗ​ത്ഭ​രാ​യ ബാ​ല​ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ർ, ബാ​ല​താ​ര​ങ്ങ​ൾ, പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ മേ​ള​യി​ൽ കു​ട്ടി​ക​ളോ​ട് സം​വ​ദി​ക്കും.