ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്
Sunday, April 21, 2019 1:44 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. കാ​ഞ്ചി​ന​ട സു​രാ​ജ് വി​ലാ​സ​ത്തി​ല്‍ സു​ദ​ര്‍​ശ​ന​ന്‍(55), ലി​ല്ലി(44), രേ​ഷ്മ(​ഒ​ന്‍​പ​ത്) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച 11.30ന് ​ത​ണ്ട്രാം പൊ​യ്ക​യി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ക്കുന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബ​സ് കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

ആ​റ്റി​ങ്ങ​ൽ: മാ​മ​ത്ത് സ്വ​കാ​ര്യ ബ​സ് കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. ആ​ലം​കോ​ട് തൊ​പ്പി​ച​ന്ത സ്വ​ദേ​ശി നി​ർ​മ​ല(67)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബാ​ങ്കി​ൽ പോ​യ ശേ​ഷം റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ എ​തി​രെ വ​ന്ന ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സ് കാ​ലി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ വീ​ട്ട​മ്മ​യെ ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.