ഉ​യി​ർ​പ്പു തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ
Sunday, April 21, 2019 1:44 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ഈ​സ്റ്റ​റി​ന്‍റെ തി​രു​ക്ക​ർ​മങ്ങ​ൾ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ലും ഇ​ന്നു പു​ല​ർ​ച്ചെ​യു​മാ​യി ന​ഗ​ര​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്നു. ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കു​ചേ​രു​ന്ന​ത്.
പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രു​ഷ​ക​ൾ ഇ​ന്ന​ലെ രാ​ത്രി 10.30ന് ​ആ​രം​ഭി​ച്ചു. പു​ത്ത​ൻ​വെ​ള്ള​വും തി​രി​യും ആ​ശി​ർ​വ​ദി​ക്ക​ൽ, പെ​സ​ഹാ പ്ര​ഘോ​ഷ​ണം തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ഏ​ഴി​നും 8.45നും 10.30​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും.
പി​എം​ജി​യി​ലു​ള്ള ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രു​ഷ​ക​ൾ ആ​രം​ഭി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും.
രാ​വി​ലെ 7.15നും ​ഒ​ൻ​പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും. പ​ട്ടം സെ​ന്‍റ്മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു. റ​വ.​ഡോ. ജോ​ണ്‍ പ​ടി​പ്പു​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രു​ഷ​ക​ൾ ഇ​ന്ന​ലെ രാ​ത്രി 10.45ന് ​ആ​രം​ഭി​ച്ചു. ഇ​ന്നു രാ​വി​ലെ 7.30നും 10.30​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും 6.45നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും.പേ​രൂ​ർ​ക്ക​ട ലൂ​ർ​ദ് ഹി​ൽ ദേ​വാ​ല​യ​ത്തി​ൽ ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രു​ഷ​ക​ൾ ഇ​ന്നലെ രാ​വി​ലെ 2.30 ന് ​ആ​രം​ഭി​ച്ചു. രാ​വി​ലെ 6.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും. വ​ലി​യ​തു​റ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. പാ​ള​യം സ​മാ​ധാ​ന​രാ​ജ്ഞി ബ​സി​ലി​ക്ക​യി​ൽ ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രു​ഷ​ക​ൾ ഇ​ന്ന​ലെ രാ​ത്രി 8.30ന് ​ആ​രം​ഭി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും. പോ​ങ്ങും​മൂ​ട് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രു​ഷ​ക​ൾ ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തി​ന് ആ​രം​ഭി​ച്ചു. ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും. നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജെ​റോം മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു. കേ​ശ​വ​ദാ​സ​പു​രം മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തി​ന് ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.