പാ​രാ ലീ​ഗ​ല്‍ വോ​ള​ന്‍റി​യ​ര്‍: അ​പേ​ക്ഷി​ക്കാം
Sunday, April 21, 2019 1:44 AM IST
കൊല്ലം: ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി​യു​ടെ പാ​രാ ലീ​ഗ​ല്‍ വോ​ളെ​ന്‍റി​യ​ര്‍​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള 10-ാം ക്ലാ​സ് ജ​യി​ച്ച 18നും 65​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സേ​വ​ന ത​ത്പ​ര​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ബ​യോ​ഡാ​റ്റ, മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ സ​ഹി​തം സ്വ​ന്ത​മാ​യി ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ 30 ന​കം ചെ​യ​ര്‍​മാ​ന്‍ (​ജി​ല്ലാ ജ​ഡ്ജ്), ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി, കൊ​ല്ലം വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം മേ​യ് എ​ട്ട്, ഒ​ന്പത്, 10 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0474-2791399.