പ്ര​ചാ​ര​ണ​പൂ​ര​ത്തി​ന് ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം
Sunday, April 21, 2019 1:45 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ഇ​ന്നു വൈ​കു​ന്നേ​രം. പ​ര​സ്യ​പ്ര​ച​ര​ണം അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ത​യാ​റെ​ടു​ക്കു​ക​യാ​ണ്.
കൊ​ട്ടി​ക്ക​ലാ​ശം ആ​വേ​ശ​ക്ക​ട​ലാ​ക്കാ​ൻ എ​ല്ലാ പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​രെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി​ക​ളും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.
കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ൻ ഇ​ന്നും നാ​ളെ​യും പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ റോ​ഡ് ഷോ​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​ട്ടി​ക്ക​ലാ​ശം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന സു​ര​ക്ഷ​യു​മാ​യി പോ​ലീ​സു​മു​ണ്ട്. ദ്രു​ത​ക​ർ​മ സേ​ന​യും ത​ണ്ട​ർ​ബോ​ൾ​ട്ടും കേ​ന്ദ്ര സേ​ന​യു​മ​ട​ക്കം എ​ല്ലാ​വി​ധ സം​വി​ധാ​ന​ങ്ങ​ളു​മാ​യി പോ​ലീ​സും ത​യാ​റെ​ടു​പ്പി​ലാ​ണ്. അ​വ​സാ​ന ഘ​ട്ട​ത്തി​ൽ വ​ൻ തോതി​ൽ പ​ണ​മൊ​ഴു​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു സ്ക്വാ​ഡു​ക​ളും സ​ജീ​വ​മാ​ണ്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന​യ​ട​ക്കം വ​ലി​യ പ​രി​ശോ​ധ​ന​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. നാ​ളെ നി​ശ​ബ്ദ പ്ര​ചാ​ര​ണ​മാ​ണ്.
ജില്ല സമ്പൂർണ സജ്ജം: ജില്ലാ കളക്ടർ
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല സ​മ്പൂ​ർ​ണ സ​ജ്ജ​മാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​കെ. വാ​സു​കി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്.
ജി​ല്ല​യി​ലെ 738 ബൂ​ത്തു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 261 എ​ണ്ണം പ്ര​ശ്ന​സാ​ധ്യ​ത​യു​ള്ള​താ​യി ക​ണ്ടെ​ത്തി​ട്ടു​ണ്ട്. ഇ​വി​ട​ത്തെ 132 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വെ​ബ്കാ​സ്റ്റി​ഗും 129 മേ​ഖ​ല​ക​ളി​ൽ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ​യും നി​യോ​ഗി​ച്ച​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു. 97 വ​ൾ​ണ​റ​ബി​ൾ ബൂ​ത്തു​ക​ളും ജി​ല്ല​യി​ലു​ണ്ട്. എ​ല്ലാ​യി​ട​ത്തും സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പോ​ളിം​ഗ് ന​ട​ത്താ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ക​ള​ക്ട​ർ പ​റ​ഞ്ഞു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ല്ലാ​ത്ത വോ​ട്ട​ർ​മാ​ർ​ക്ക് പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​ൻ​കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച പെ​ൻ​ഷ​ൻ രേ​ഖ​ക​ൾ, ആ​ധാ​ർ കാ​ർ​ഡ്, തൊ​ഴി​ൽ മ​ന്ത്രാ​ല​യം ന​ൽ​കി​യി​ട്ടു​ള്ള ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് സ​മാ​ർ​ട്ട് കാ​ർ​ഡ്, എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടും വോ​ട്ടേ​ഴ്സ് സ്ലി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 2600 പേ​ർ​ക്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ​ത്താ​ൻ വാ​ഹ​ന​സൗ​ക​ര്യം എ​ർ​പ്പെ​ടു​ത്തി​യ​താ​യും വോ​ട്ട​വ​കാ​ശ​മു​ള്ള എ​ല്ലാ​വ​രും അ​ഭി​മാ​ന​പൂ​ർ​വം അ​ത് വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പ്
വി​വ​ര​ങ്ങ​ളു​മാ​യി
ഇ​ല​ക്ഷ​ന്‍ ഗൈ​ഡ്
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യു​ടെ സ​മ​ഗ്ര വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച ഇ​ല​ക്ഷ​ന്‍ ഗൈ​ഡ് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​കെ. വാ​സു​കി അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക​യ്ക്ക് ന​ല്‍​കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ളും ഒ​ന്നാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ലു​ള്ള ജി​ല്ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യും ഇ​ല​ക്ഷ​ന്‍ ഗൈ​ഡി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.ജി​ല്ല​യി​ലെ വോ​ട്ട​ര്‍​മാ​രു​ടെ ക​ണ​ക്കു​ക​ള്‍, പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍, പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ന​മ്പ​രു​ക​ള്‍, വി​വി​പാ​റ്റ് എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഇ​ല​ക്ഷ​ന്‍ ഗൈ​ഡി​ലു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​ടു​ത്ത​റി​യാ​നും അ​വ​ലോ​ക​നം ചെ​യ്യാ​നും ഗൈ​ഡ് സ​ഹാ​യ​ക​മാ​ണ്.തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മൊ​ബൈ​ല്‍ ആ​പ്പാ​യ സി ​വി​ജി​ലി​നെ​ക്കു​റി​ച്ചും ഗൈ​ഡി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു.ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ഇ​ല​ക്ഷ​ന്‍ ഗൈ​ഡി​ന്‍റെ കോ​പ്പി ല​ഭ്യ​മാ​ണ്.