സു​ര​ക്ഷ​യ്ക്ക് കേ​ന്ദ്ര​സേ​ന​യും ത​മി​ഴ്നാ​ട് പോ​ലീ​സും
Sunday, April 21, 2019 1:45 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷാ സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കി സി​റ്റി പോ​ലീ​സ്.
വോ​ട്ടെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​തി​നും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി കൂ​ടു​ത​ൽ പോ​ലീ​സി​നെ​യും കേ​ന്ദ്ര​സേ​ന​യെ​യും ത​മി​ഴ്നാ​ട് പോ​ലീ​സി​നെ​യും വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചാ​ണ് സി​റ്റി പോ​ലീ​സ് സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ൽ, ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, ര​ണ്ട് എ​സ്പി​മാ​ർ, 24 ഡി​വൈ​എ​സ്പി​മാ​ർ, 35 സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, 60 എ​സ്ഐ​മാ​ർ, 10 വ​നി​താ എ​സ് ഐ​മാ​ർ, 1400 സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, 120 വ​നി​താ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, 600 സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രെ കൂ​ടാ​തെ ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ഒ​രു ക​ന്പ​നി​യും, കേ​ന്ദ്ര സേ​ന​യാ​യ സി​ഐ​എ​സ്എ​ഫി​ന്‍റെ ഒ​രു ക​ന്പ​നി​യും തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ​ക്കാ​യി ഉ​ണ്ടാ​കും.
ന​ഗ​ര​ത്തി​ലെ 77 ഓ​ളം പ്ര​ശ്ന​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ലും, വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും ശ​ക്ത​മാ​യ കാ​മ​റാ നി​രീ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​ബ്ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​വും മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​കും,
വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും റോ​ന്തു​ചു​റ്റു​ന്ന​തി​നാ​യി 120 പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത​മാ​യ റൂ​ട്ട് മാ​ർ​ച്ച് ന​ഗ​ര​ത്തി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തും.
പ്ര​ശ്ന ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഷാ​ഡോ പോ​ലീ​സി​നെ​യും, കൂ​ടു​ത​ൽ മ​ഫ്ത്തി പോ​ലീ​സി​നെ​യും നി​രീ​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ​യും, സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ്ര​ശ്ന​ക്കാ​രാ​യ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സം ന​ഗ​ര​ത്തി​ലെ വി​വി​ധ ജം​ഗ്ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്ന കൊ​ട്ടി ക​ലാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കാ​മ​റ നി​രീ​ക്ഷ​ണ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ​യും സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
വോ​ട്ടെ​ടു​പ്പ് ദി​വ​സം എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​ന്ത​രം പ​ട്രോ​ളിം​ഗ് ന​ട​ത്തി പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പു വ​രു​ത്തും.
പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ 100 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ലെ​ത്തി​യ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.