കു​മ്മ​നം രാജശേഖരൻ ജ​യി​ച്ചാ​ൽ തി​രു​വ​ന​ന്ത​പു​രം - ക​ന്യാ​കു​മാ​രി മെ​ട്രോ റെ​യി​ൽ: പൊൻ രാധാകൃഷ്ണൻ
Sunday, April 21, 2019 1:45 AM IST
തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന മ​ണ്ഡ​ല​ത്തു ബി​ജെ​പി ജ​യി​ച്ചാ​ൽ തി​രു​വ​ന​ന്ത​പു​രം ക​ന്യാ​കു​മാ​രി - മെ​ട്രോ റെ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പൊ​ൻ രാ​ധാ​ക്യ​ഷ്ണ​ൻ.
തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ നെ​യാ​റ്റി​ൻ​ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്ക​വേ​യാ​യി​രു​ന്നു കേ​ന്ദ്ര മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ നൂ​റ് ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ ചെ​ങ്ക​ലി​ൽ നി​ന്നാ​ണ് കു​മ്മ​ന​ത്തി​ന്‍റെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.
വി​എ​സ്ഡി​പി ചെ​യ​ർ​മാ​ൻ വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്ന​ൻ​വി​ള, വ​ട്ട​വി​ള, കാ​രി​യോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​യി​ൽ സ്ഥാ​നാ​ർ​ഥി എ​ത്തി​യ​പ്പോ​ൾ പൊ​ൻ​രാ​ധാ​ക്യ​ഷ്ണ​നും എ​ത്തി.
തു​ട​ർ​ന്ന് തു​റ​ന്ന ജീ​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം. തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ലെ ബ്യൂ​റോ ജം​ഗ്ഷ​നി​ൽ ഗ​ജ​വീ​ര​ൻ ശി​വ​നാ​രാ​യ​ണ​ന്‍റെ ചി​ന്നം​വി​ളി​യോ​ടെ​യാ​യി​രു​ന്നു കു​മ്മ​ന​ത്തി​ന് സ്വീ​ക​ര​ണം.
കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉൗ​ര​ൻ​വി​ള​യി​ൽ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും സി​പി​എ​മ്മി​ൽ നി​ന്നും രാ​ജി​വെ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ആ​റു​പേ​രെ കു​മ്മ​നം പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലേ​യും വി​വി​ധ​യി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി രാ​ത്രി വൈ​കി ചെ​ങ്കാ​വി​ള​യി​ലാ​ണ് പ​ര്യ​ട​നം സ​മാ​പി​ച്ച​ത്.