വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, April 21, 2019 1:50 AM IST
വൈ​ക്കം: അ​ഞ്ജാ​ത വാ​ഹ​നം ബൈ​ക്കി​ലി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മ​ക​നു ഗു​രു​ത​ര പ​രി​ക്ക്. ചേ​ർ​ത്ത​ല വ​ല്ല​യി​ൽ മ​ട​ത്തി വെ​ളി​യി​ൽ ജോ​ർ​ജ് (67) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​ക​ൻ ജി​ബി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.45 നു ​വെ​ച്ചൂ​ർ ബ​ണ്ട്റോ​ഡ് ജം​ഗ്ഷ​നു​സ​മീ​പം പു​ല്ലു ക​യ​റ്റി​വ​ന്ന എ​യ്സാ​ണ് ബൈ​ക്കി​ലി​ടി​ച്ച​തെ​ന്ന്സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ജോ​ർ​ജ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ഭാ​ര്യ ബേ​ബി. മ​റ്റു​മ​ക്ക​ൾ: ജോ​ബി, ജി​ജോ. മ​രു​മ​ക​ൻ: ജോ​സ്. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.