വീ​ട് നി​ർ​മി​ക്കാ​ൻ ബി​രി​യാ​ണി ഫെ​സ്റ്റൊ​രു​ക്കി മേ​ലാ​രി​യോ​ട് മ​ദ​ർ തെ​രേ​സ ദേ​വാ​ല​യം
Monday, April 22, 2019 12:27 AM IST
മാ​റ​ന​ല്ലൂ​ർ: ഇ​ട​വ​ക​യി​ലെ സാ​ധു​ക്ക​ളാ​യ ര​ണ്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ക്കാ​ൻ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ബി​രി​യാ​ണി ഫെ​സ്റ്റൊ​രു​ക്കി മേ​ലാ​രി​യോ​ട് വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ദേ​വാ​ല​യം.

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് മൂ​ലം വീ​ട്പ​ണി പാ​തി​വ​ഴി​യി​ലാ​യ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​ട​വ​ക സ​ഹാ​യ​മെ​ത്തി​ച്ച് മാ​തൃ​ക​യാ​യ​ത്.

ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണി കെ. ​ലോ​റ​ൻ​സി​ന്‍റെ​യും സ​ഹ​വി​കാ​രി ഫാ.​അ​ല​ക്സ് സൈ​മ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ വേ​റി​ട്ട പ​ദ്ധ​തി. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നോ​ടൊ​പ്പം സാ​ധു​ക്ക​ളെ സ​ഹാ​യി​ക്കാ​നും കൂ​ടി ക​ഴി​യു​ക​യെ​ന്ന​ത് മാ​തൃ​ക​യാ​ണെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണി കെ. ​ലോ​റ​ൻ​സ് പ​റ​ഞ്ഞു . ഇ​ട​വ​ക​യി​ലെ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.