ദേവാലയങ്ങളിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു
Monday, April 22, 2019 12:27 AM IST
അ​മ​ര​വി​ള: ക്രി​സ്തു​വി​ന്‍റെ ഉ​ദ്ധാ​നം പ്ര​ഘോ​ഷി​ച്ച് ദേ​വാ​ല​യ​ങ്ങ​ളി​ൽ പാ​തി​രാ​കു​ർ​ബാ​ന​ക​ൾ ന​ട​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ദേ​വാ​ല​യ​ത്തി​ന് മു​ന്നി​ൽ ഒ​രു​മി​ച്ച വി​ശ്വാ​സി​ക​ൾ ബി​ഷ​പ് ചി​ര​ട്ട​ക്ക​രി​യി​ൽ നി​ന്നെ​ടു​ത്ത പു​തി​യ തീ​യി​ൽ നി​ന്ന് പെ​സ​ഹാ തി​രി തെ​ളി​ച്ചാ​ണ് ദേ​വാ​ല​യ​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​മാ​യി പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന് പെ​സ​ഹാ പ്ര​ഘോ​ഷ​ണ​വും ജ്ഞാ​ന​സ്നാ​ന വൃ​ത​വാ​ഗ്ദാ​ന​വും ന​ട​ന്നു. ഉ​ദ്ധാ​ന​ത്തി​ലൂ​ടെ ക്രി​സ്തു​നാ​ഥ​ൻ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​ത് മാ​റ്റ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. ക​രു​ണ​യു​ടെ​യും ജീ​വി​ത വി​ശു​ദ്ധി​യു​ടെ​യും ന​ല്ല പാ​ഠ​ങ്ങ​ൾ ജീ​വി​ത സ​ന്ദേ​ശ​മാ​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി.​ക്രി​സ്തു​ദാ​സ് , ഇ​ട​വ​ക വി​കാ​രി മോ​ണ്‍.​വി.​പി ജോ​സ് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.