മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ എ​ടു​ത്ത​ത് ചോ​ദ്യം ചെ​യ്തു; യു​വ​തി​ക്കു​നേ​രെ ആ​ക്ര​മ​ണം
Monday, April 22, 2019 12:27 AM IST
നെ​ടു​മ​ങ്ങാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു നി​ൽക്കവെ മൊ​ബൈ​ൽ ഫോ​ണി​ൽ ഫോട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച അ​റു​പ​ത്തെ​ട്ടു​കാ​ര​നെ ചോ​ദ്യം ചെ​യ്ത യുവതിക്കു നേ​രെ ആ​ക്ര​മ​ണം.
ആ​നാ​ട് ച​ന്ദ്ര​മം​ഗ​ലം മ​ല്ലി​ക​വി​ളാ​ക​ത്ത് എ​ൻ.​ശ്രീ​ധ​ര​ൻ (68) ആ​ണ് യുവതിയെ ആ​ക്ര​മി​ച്ച​ത്. ഫോ​ട്ടോ എ​ടു​ത്ത​ത് ചോ​ദ്യം ചെ​യ്ത യുവതിയുടെ ക​ര​ണ​ത്ത് ഇ​യാ​ൾ അ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. ഓ​ട്ടോ​ഡ്രൈ​വ​റാ​യ ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യും കേ​സെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. യു​വ​തി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. യു​വ​തി വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് സ്റ്റേ​ഷ​നി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ഇ​യാ​ൾ പ​ട​മെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.