ശാ​ര്‍​ക്ക​ര​യി​ല്‍ വ്യാ​പാ​ര​മേ​ള ത​ട​സ​പ്പെ​ടു​ത്തി സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗ്; പ്ര​തി​ഷേ​ധം ശ​ക്തം
Monday, April 22, 2019 12:27 AM IST
ആ​റ്റി​ങ്ങ​ൽ: ശാ​ര്‍​ക്ക​ര​യി​ല്‍ വ്യാ​പാ​ര​മേ​ള ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗ് ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി പ​രാ​തി. ക​ച്ച​വ​ട​ത്തെ സീ​രി​യ​ല്‍ ചി​ത്രീ​ക​ര​ണം ബാ​ധി​ക്കു​മെ​ന്നാ​രോ​പി​ച്ചാ​ണ് വ്യാ​പാ​രി​ക​ള്‍ പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത്. മും​ബൈ​യി​ലെ സൗ​കാ​ര്യ ഫി​ലിം ക​മ്പി​നി​യി​ല്‍ നി​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് ത​റ​വാ​ട​ക​യാ​യി 15,500 രൂ​പ വാ​ങ്ങി​യാ​ണ് സീ​രി​യ​ല്‍ ചി​ത്രീ​ക​രി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ല്‍​കി​യ​ത് ശാ​ര്‍​ക്ക​ര വ്യാ​പാ​ര​മേ​ള​യ്ക്ക് ത​ട​സ​മാ​യി. വ്യാ​പാ​രി​ക​ള്‍ ശാ​ര്‍​ക്ക​ര ദേ​വ​സ്വം ബോ​ര്‍​ഡ് ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.