‘ബ​ഥേ​ൽ മീ​ൽ​സ് - 2019’ പൊ​തി​ച്ചോ​ർ വി​ത​ര​ണം ന​ട​ത്തി
Monday, April 22, 2019 11:45 PM IST
നെ​ടു​മ​ങ്ങാ​ട്: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ‘ബ​ഥേ​ൽ മീ​ൽ​സ് - 2019’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തെ​രു​വി​ൽ അ​ല​യു​ന്ന​വ​ർ​ക്കും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ല​യി​ലെ മാ​ർ ഗ്രി​ഗോ​റി​യോ​സ് സോ​ണി​ലെ കു​തി​ര​ക​ളം, ക​ഴ​ക്കു​ന്ന്, വെ​ളി​യ​ന്നൂ​ർ, കു​ള​പ്പ​ട, ആ​ര്യ​നാ​ട്, പ​രു​ത്തി​ക്കു​ഴി, മു​ണ്ടേ​ല, വെ​ള്ളൂ​ർ​ക്കോ​ണം, അ​രു​വി​ക്ക​ര എ​ന്നീ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച പൊ​തി​ച്ചോ​റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

എം​സി​വൈ​എം നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക​ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് മൂ​ഴി​ക്ക​ര ഒ​ഐ​സി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് വെ​ന്പാ​യം സെ​ക്ര​ട്ട​റി ബി​ജു​ജോ​ണി മ​റ്റ് എം​സി​വൈ​എം ഭാ​ര​വാ​ഹി​ക​ൾ ഈ ​പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.