പെ​രി​ങ്ങ​മ്മ​ല​യി​ൽ മാ​ലി​ന്യ​പ്ലാ​ന്‍റ് പ്ര​ധാ​ന വി​ഷ​യം
Monday, April 22, 2019 11:45 PM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല​യി​ൽ മാ​ലി​ന്യ​പ്ലാ​ന്‍റ് വി​ഷ​യം വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു.​യു​ഡി​എ​ഫ് ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ത്യേ​ക പ​തി​പ്പ് ഇ​റ​ക്കി​യ​തോ​ടെ പെ​രി​ങ്ങ​മ്മ​ല മാ​ലി​ന്യ​പ്ലാ​ന്‍റ് വി​ഷ​യം ച​ർ​ച്ച​യാ​കു​ന്ന​ത്.​

മാ​ലി​ന്യ പ്ലാ​ന്‍റ് കൊ​ണ്ടു​വ​രാ​ൻ നി​ൽ​ക്കു​ന്ന​വ​ർ​ക്കും അ​ത് വ​രാ​തി​രി​ക്കാ​നും താ​ക്കീ​താ​വ​ണം വോ​ട്ട​വ​കാ​ശ​മെ​ന്ന ശ​ക്ത​മാ​യ പ്ര​ച​ര​ണ​മാ​ണ് യു​ഡി​എ​ഫ് അ​ഴി​ച്ചു​വി​ട്ട​ത്. ഇ​തി​ൽ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യ എ​ൽ​ഡി​എ​ഫ് വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് വി​ഷ​യം ക​ത്തി​പ​ട​രു​ന്ന​ത്.

ആ​ക്ഷ​ൻ​കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു പ​ഞ്ചാ​യ​ത്ത് മു​ഴു​വ​ൻ 300ദി​വ​സ​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ ഒ​രു ദി​വ​സം പോ​ലും സ്ഥ​ല​ത്തെ എം​പി അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ത്താ​ത്ത​തും ഇ​ല​ക്ഷ​ൻ സ​മ​യ​ത്ത് പോ​ലും തി​രി​ഞ്ഞു നോ​ക്കാ​ത്ത​തും ആ​ദി​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള സ​മ​ര​ക്കാ​രെ അ​വ​ഹേ​ളി​ക്ക​ലാ​ണെ​ന്ന് യു​ഡി​എ​ഫ് ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​മ്പോ​ൾ മാ​ലി​ന്യ പ്ലാ​ന്‍റ് വ​രി​ല്ലെ​ന്നും യു​ഡി​എ​ഫി​ന്‍റെ ക​ള്ള​പ്ര​ച​ര​ണ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും പ​റ​ഞ്ഞാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​തി​രോ​ധം.