പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; അധികൃതർക്ക് അനാസ്ഥ
Monday, April 22, 2019 11:45 PM IST
ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യൊ​ലി​ക്കു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ബാ​ല​രാ​മ​പു​രം വ​ണി​ക​ർ തെ​രു​വി​ലെ പൈ​പ്പ് ലൈ​നാ​ണ് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പൊ​ട്ടി ഒ​ഴു​കു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു പോ​കു​ന്ന​തി​ന് ത​ട​സം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ റോ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ക​യാ​ണ്.നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തോ​ടെ ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ നി​ര​വ​ധി ത​വ​ണ സ്ഥ​ല​ത്തെ​ത്തി അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യെ​ങ്കി​ലും പി​ഴ​വ് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദ​ഗ്ധരെ വ​രു​ത്തി മ​ണ്ണി​ന​ടി​യി​ലെ പൈ​പ്പി​ലെ പൊ​ട്ട​ൽ ക​ണ്ടെ​ത്തി ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.