അ​ക്ര​മം ന​ട​ത്തി പോ​ളിം​ഗ് ശ​ത​മാ​നം കു​റ​യ്ക്കാ​ന്‍ ബി​ജെ​പി - സി​പി​എം നീ​ക്കം : ത​മ്പാ​നൂ​ര്‍ ര​വി
Monday, April 22, 2019 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വ്യാ​പ​ക​മാ​യ അ​ക്ര​മം ന​ട​ത്തി പോ​ളിം​ഗ് ശ​ത​മാ​നം കു​റ​യ്ക്കാ​ന്‍ ബി​ജെ​പി​യും -സി​പി​എ​മ്മും പ​ദ്ധ​തി​യി​ട്ട​താ​യി കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​മ്പാ​നൂ​ര്‍ ര​വി.

ക​ഴി​ഞ്ഞ ദി​വ​സം ക​ലാ​ശ​ക്കൊ​ട്ടി​നി​ട​യി​ല്‍ മ​നഃ​പൂ​ര്‍​വം പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​ണ് ബി​ജെ​പി​യും സി​പി​എ​മ്മും ശ്ര​മി​ച്ച​ത്. സ​മാ​ധാ​ന​പ​ര​മാ​യി യു​ഡി​എ​ഫ് ന​ട​ത്തി​യ എ.​കെ. ആ​ന്‍റ​ണി​യു​ടെ റോ​ഡ് ഷോ ​ത​ട​സ​പ്പെ​ടു​ത്തി പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ശ​ശി ത​രൂ​ര്‍ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തൊ​ടെ വി​ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ള്‍ പ​രാ​ജ​യ​ഭീ​തി​യി​ല്‍ നി​ന്നും ത​രം​താ​ണ രാ​ഷ്ട്രീ​യ​മാ​ണ് ഇ​രു​കൂ​ട്ട​രും ന​ട​ത്തു​ന്ന​ത്.

ജാ​തി മ​ത വി​ദ്വേ​ഷം ഇ​ള​ക്കി പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും ശ്ര​മ​മു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എ​മ്മും ബി​ജെ​പി​യും സോ​ഷ്യ​ല്‍ മീ​ഡി​യാ​യെ​യും ചി​ല മാ​ധ്യ​മ​ങ്ങ​ളേ​യും കൂ​ട്ടു​പി​ടി​ച്ച് വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്നു. ഇ​തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കും ഡി​ജി​പി​ക്കും ജി​ല്ലാ​ക​ള​ക്ട​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും വ​ക്താ​ക്ക​ളെ വോ​ട്ട​ര്‍​മാ​ര്‍ വി​ജ​യി​പ്പി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച വി​ശ്വാ​സം യു​ഡി​എ​ഫി​ന് ഉ​ണ്ടെ​ന്നും ത​മ്പാ​നൂ​ര്‍ ര​വി പ​റ​ഞ്ഞു