പ​ച്ച പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Monday, April 22, 2019 11:47 PM IST
പാ​ലോ​ട് : ന​ന്ദി​യോ​ട് -വി​തു​ര റോ​ഡി​ലെ പ​ച്ച തോ​ടി​ന് കു​റു​കെയുള്ള നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മേ​റി​യ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ .കാ​ല​പ്പ​ഴ​ക്കം മൂ​ലം പാ​ല​ത്തി​ന്‍റെ അ​ടി​വ​ശ​ത്തു​ള്ള കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു വീ​ണു ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത നി​ല​യി​ലാ​ണ് . ന​ന്ദി​യോ​ട്-​ചെ​റ്റ​ച്ച​ൽ റോ​ഡ് 12 മീ​റ്റ​ർ വീ​തി​യി​ൽ കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​ര​ണം ന​ട​ക്കു​ക​യാ​ണെ​ങ്കി​ലും പാ​ലം പു​ന​ർ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഈ ​പാ​ല​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ പാ​ലം ത​ക​ർ​ന്ന് വ​ൻ ദു​ര​ന്തം സം​ഭ​വി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​റോ​ഡ് നി​ർ​മാ​ണ​ത്തി​നൊ​പ്പം പാ​ല​വും പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.