പാലം നിർമിച്ചത് 24വ​ര്‍​ഷം മു​മ്പ് ; എ​ല്‍​ഐ​സി പാ​ലം ന​വീ​ക​ര​ണം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി
Monday, April 22, 2019 11:47 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട്, ഹൗ​സിം​ഗ് ബോ​ഡ് ജം​ഗ്ഷ​നു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ക​ക്കാ​പ്പു​ര എ​ല്‍​ഐ​സി പാ​ല​ത്തി​ന്‍റെ വീ​തി​കൂ​ട്ടി​യു​ള്ള ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ളു​ന്നു. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് പ​ത്ത് ല​ക്ഷ​ം രൂ​പ ചെ​ല​വി​ട്ട് പാ​ലം ന​വീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല.

24വ​ര്‍​ഷം മു​മ്പ് നി​ർ​മി​ച്ച പാ​ലം ഇ​പ്പോ​ഴും പ​ഴ​യ​പ​ടി​യി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. ഹൗ​സിം​ഗ്ബോ​ര്‍​ഡ്, എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്സ്, മ​ണ​ക്കോ​ട്, ചെ​ല്ലാം​കോ​ട് എ​ന്നി​വി​ട​ങ്ങ​ലി​ലെ​ത്താ​ന്‍ ഏ​റെ സൗ​ക​ര്യ​പ്ര​ദമാ​യ പാ​ല​ത്തി​നാ​ണ് ഇൗ ​ദു​ർ​ഗ​തി.​നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം പാ​ല​ത്തി​ല്‍ കൂ​ടി ഒ​രു ഓ​ട്ടോ​റി​ക്ഷ പോ​ലും പോ​കി​ല്ല.

പൊ​ക്കം കു​റ​വു​കാ​ര​ണം മ​ഴ​പെ​യ്താ​ൽ പാ​ല​ത്തി​ല്‍ വെ​ള്ളം ക​യ​റും. ന​ഗ​ര​സ​ഭ​യു​ടെ മി​ക്ക ബ​ജ​റ്റി​ലും പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി പ​ണം വ​ക​യി​രു​ത്താ​റു​ണ്ടെ​ങ്കി​ലും വീ​തി​കൂ​ട്ടി​യു​ള്ള ന​വീ​ക​ര​ണം മാ​ത്രം ന​ട​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല റോ​ഡ് പൂ​ര്‍​ണ​മാ​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​യ​തി​നാ​ൽ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.​റോ​ഡ് ടാ​ര്‍​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.