പൊ​ടി​യ​ത്ത് ആ​ദി​വാ​സി​ക​ൾ​ക്കാ​യു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ത​യാ​ർ
Tuesday, April 23, 2019 12:32 AM IST
കാ​ട്ടാ​ക്ക​ട: മെ​ഷീ​നി​ൽ കു​ത്താ​ൻ നാ​ങ്ക​ൾ റെ​ഡി​യാ... നാ​ങ്ക​ട മാ​നും മാ​ളും എ​ത്തും. വ​യ​സ് എ​ത്ര​യെ​ന്ന് കാ​ട്ടു​മൂ​പ്പ​ത്തി മാ​തി​ക്ക് അ​റി​യി​ല്ല. എ​ങ്കി​ലും ഒ​രു 100 ന് ​അ​ടു​ത്ത് വ​രു​മെ​ന്ന് മ​ക​ൻ പ​റ​യു​ന്നു. മു​ൻ​പ് വോ​ട്ടി​ടാ​ൻ പോ​യി​ട്ടി​ല്ല. എ​ന്താ​യ​ലും ഇ​ക്കു​റി വോ​ട്ടി​ടും എ​ന്നാ​ണ് മാ​തി പ​റ​യു​ന്ന​ത്. അ​ഗ​സ്ത്യ വ​ന​ത്തി​ലെ ഏ​റ്റ​വും പ്രാ​യം ചെ​ന്ന വ​യോ​ധി​ക​യാ​ണ് മാ​തി.

വോ​ട്ട് ചെ​യ്യ​ണ​മെ​ങ്കി​ൽ 30 കീ​ലോ​മീ​റ്റ​ർ ന​ട​ക്ക​ണം.​അ​തും കൊ​ടും കാ​ടും കാ​ട്ടു​മൃ​ഗ​ങ്ങ​ളേ​യും താ​ണ്ടി. അ​ഗ​സ്ത്യ​വ​ന​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ളാ​യ കാ​ണി​ക്കാ​ർ​ക്കാ​ണ് ഈ ​അ​വ​സ്ഥ. അ​തി​നി​ടെ ആ​ദി​വാ​സി​ക​ൾ​ക്കാ​യു​ള്ള ഏ​ക പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പൊ​ടി​യ​ത്ത് റെ​ഡി​യാ​യി. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ല​ക്ട്രോ​ണിം​ഗ് മെ​ഷീ​നും പോ​ലീ​സും അ​ട​ങ്ങു​ന്ന സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ത്തി സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി.

പു​റം​നാ​ടി​നോ​ട് ഏ​റ്റ​വും അ​ടു​ത്ത് കി​ട​ക്കു​ന്ന ചോ​നം​പാ​റ മു​ത​ൽ അ​ഗ​സ്ത്യ​കൂ​ട​ത്തി​ന​ടു​ത്തെ പാ​റ്റാം​പാ​റ സെ​റ്റി​ൽ​മെ​ന്‍റു വ​രെ​യു​ള്ള കാ​ണി​ക്കു​ടി​ക​ളി​ൽ നി​ന്നും വോ​ട്ട് ചെ​യ്യ​ണ​മെ​ങ്കി​ൽ 30 കീ​ലോ​മീ​റ്റ​ർ ന​ട​ന്ന് പൊ​ടി​യ​ത്ത് എ​ത്ത​ണം. അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട​താ​ണ് അ​ഗ​സ്ത്യ​വ​ന​മേ​ഖ​ല​യി​ലെ 25 ആ​ദി​വാ​സി​കോ​ള​നി​ക​ൾ. ചോ​നം​പാ​റ, മാ​ങ്കോ​ട്,വാ​ലി​പ്പാ​റ,ക​മ​ല​കം,ആ​മ​ല തു​ട​ങ്ങി പാ​റ്റാം​പാ​റ​യി​ൽ അ​വ​സാ​നി​ക്കു​ന്ന കോ​ള​നി​ക​ളി​ൽ ആ​യി​ര​ത്തോ​ളം വോ​ട്ട​ർ​മാ​രു​ണ്ട്. മു​ൻ​പ് കോ​ട്ടൂ​രി​ലാ​യി​രു​ന്നു പോ​ളിം​ഗ് ബൂ​ത്ത്.

കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ആ​ദി​വാ​സി​ക​ൾ​ക്ക് പൊ​ടി​യ​ത്താ​ണ് പോ​ളിം​ഗ്സ്റ്റേ​ഷ​ൻ. ദൂ​രം കാ​ര​ണം കാ​ടു​താ​ണ്ടി ഭൂ​രി​പ​ക്ഷം പേ​രും വോ​ട്ട് ചെ​യ്യാ​ൻ സാ​ധാ​ര​ണ എ​ത്താ​റി​ല്ല. എ​ന്നാ​ൽ ഇ​ക്കു​റി വോ​ട്ട് ചെ​യ്യാ​ൻ അ​വ​ർ ഉ​റ​പ്പി​ച്ച് ക​ഴി​ഞ്ഞു. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അ​ടു​ത്തി​ടെ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി​യി​രു​ന്നു. ഗോ​ത്ര അ​യ​ൽ​കൂ​ട്ട​വും കാ​ട്ടു​മൂ​പ്പ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​വും വോ​ട്ട് ചെ​യ്യാ​ൻ തീ​രു​മാ​നം എ​ടു​ക്കു​ക​യും ചെ​യ്തു.