വോ​ട്ടെ​ടു​പ്പി​നു ശേ​ഷം യ​ന്ത്ര​ങ്ങ​ള്‍ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക്; സു​ര​ക്ഷ​യ്ക്ക് കേ​ന്ദ്ര സേ​ന
Tuesday, April 23, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഓ​രോ ബൂ​ത്തു​ക​ളി​ല്‍​നി​ന്നു​മു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും നാ​ലാ​ഞ്ചി​റ മാ​ര്‍ ഈ​വാ​നി​യോ​സ് ന​ഗ​റി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റും.

നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലൊ​രു​ക്കു​ന്ന വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലെ അ​തി സു​ര​ക്ഷാ സ്ട്രോം​ഗ് റൂ​മി​ലാ​കും മേ​യ് 23 വ​രെ ഈ ​യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത്. കേ​ന്ദ്ര സേ​ന​യു​ടെ അ​തീ​വ സു​ര​ക്ഷ​യും നി​രീ​ക്ഷ​ണ​വും ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തും. സി​സി​ടി​വി അ​ട​ക്ക​മു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.വ​ര്‍​ക്ക​ല മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.

ആ​റ്റി​ങ്ങ​ല്‍ സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ ലി​റ്റി​ല്‍​ഫ്ള​വ​ര്‍ ഓ​ഡി​റ്റോ​റി​യം(​ര​ണ്ടാം നി​ല), ചി​റ​യി​ന്‍​കീ​ഴ് സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യം, നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ഹാ​ള്‍, വാ​മ​ന​പു​രം സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ഹാ​ള്‍, ക​ഴ​ക്കൂ​ട്ടം സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ്ലോ​ക്ക് ഓ​ഡി​റ്റോ​റി​യം മെ​യി​ന്‍ ബി​ല്‍​ഡിം​ഗ്, വ​ട്ടി​യൂ​ര്‍​ക്കാ​വ് മാ​ര്‍ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ബ​സേ​ലി​യോ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, നേ​മം മാ​ര്‍ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, അ​രു​വി​ക്ക​ര ജ​യ് മാ​താ ഐ​ടി​സി, പാ​റ​ശാ​ല മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, കാ​ട്ടാ​ക്ക​ട മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, കോ​വ​ളം മാ​ര്‍ ബ​സേ​ലി​യോ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, നെ​യ്യാ​റ്റി​ന്‍​ക​ര മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജ് ബി​വി​എം​സി ഹാ​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ള്‍.