ജി​ല്ല​യി​ല്‍ ഒ​രി​ട​ത്തും ഇ​ര​ട്ട​വോ​ട്ട് ന​ട​ക്കി​ല്ല: ക​ള​ക്ട​ര്‍
Tuesday, April 23, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ല്‍ ഒ​റ്റ ബൂ​ത്തി​ല്‍​പ്പോ​ലും ഇ​ര​ട്ട​വോ​ട്ട് ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ള്ള​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​കെ. വാ​സു​കി അ​റി​യി​ച്ചു.

ആ​റ്റി​ങ്ങ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ക​ള്‍ ഇ​ര​ട്ടി​ച്ചി​ട്ടു​ണ്ടെ​ന്ന പ​രാ​തി ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. പ​രാ​തി​യി​ല്‍ പ​റ​യു​ന്ന ഇ​ര​ട്ട വോ​ട്ടു​ക​ളി​ല്‍ ഏ​ക​ദേ​ശം എ​ല്ലാം ഒ​രേ പേ​രു​ള്ള വ്യ​ത്യ​സ്ത വ്യ​ക്തി​ക​ളു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രേ പേ​രു​കാ​രാ​ണെ​ങ്കി​ലും ജ​ന​ന തീ​യ​തി, വോ​ട്ടേ​ഴ്സ് ഐ​ഡി കാ​ര്‍​ഡ് ന​മ്പ​ര്‍ തു​ട​ങ്ങി​യ​വ വ്യ​ത്യ​സ്ത​മാ​ണ്. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ ഡാ​റ്റ എ​ന്‍​ട്രി​യി​ല്‍ വ​ന്ന പി​ശ​കു​മൂ​ലം ഇ​ര​ട്ടി​പ്പു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ ചി​ല പേ​രു​ക​ള്‍ പ്ര​ത്യേ​കം ത​രം​തി​രി​ച്ച് പ​ട്ടി​ക​യാ​ക്കി അ​താ​തു ബൂ​ത്തു​ക​ളി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫീസ​ര്‍​മാ​ര്‍​ക്കു ന​ല്‍​കി​യി​ട്ടു​ണ്ട്.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​യും വേ​ണ​മെ​ന്നു​ള്ള​തി​നാ​ല്‍ ഇ​ങ്ങ​നെ​യു​ള്ള​വ​ര്‍​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ര​ട്ട വോ​ട്ട് ചെ​യ്യാ​നാ​വി​ല്ല. ഇ​ര​ട്ട വോ​ട്ടി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ശ്ര​മി​ച്ചാ​ല്‍ അ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സി​ന് പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.