ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, April 24, 2019 12:22 AM IST
ആ​റ്റി​ങ്ങ​ല്‍: ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ള​മ്പ പൊ​യ്ക​മു​ക്ക് പാ​റ​യ​ടി മം​ഗ​ല​ത്തു​വി​ള​വീ​ട്ടി​ല്‍ ശി​വ​ദാ​സ​ന്‍- അം​ബു​ജാ​ക്ഷി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഉ​ണ്ണി എ​ന്നു​വി​ളി​ക്കു​ന്ന പ്ര​തീ​ഷ് (36) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​ണ് സം​ഭ​വം. പൊ​യ്ക​മു​ക്കി​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ന്‍ ത​ന്നെ വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ​മ​രി​ച്ചു. ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇന്നലെ ഉ​ച്ച​യോ​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം. ഭാ​ര്യ: ദീ​പ. മ​ക്ക​ള്‍: അ​നു, ആ​ന​ന്ദ്.