നേ​മ​ത്ത് പ​ലയി​ട​ത്തും വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റാ​യി; ആ​റി​നു ശേ​ഷ​വും വോ​ട്ട​ർ​മാ​രു​ടെ നീണ്ടനിര
Wednesday, April 24, 2019 12:33 AM IST
നേ​മം : തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റി​ലെ നേ​മം മേ​ഖ​ല​യി​ലെ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി.

വോ​ട്ടിം​ഗ് സ​മ​യം ക​ഴി​ഞ്ഞി​ട്ടും പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട ക്യൂ ​കാ​ണ​പ്പെ​ട്ടു. പാ​പ്പ​നം​കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സി​ലെ 128,135,139 ബൂ​ത്തു​ക​ളി​ൽ അ​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.

കോ​വ​ളം മ​ണ്ഡ​ല​ത്തി​ലെ ഉൗ​ക്കോ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ലും ന​ഗ​ര​സ​ഭ നേ​മം മേ​ഖ​ലാ ഓ​ഫീ​സി​ലും യ​ന്ത്ര ത​ക​രാ​റ് കാ​ര​ണം പ​തി​ന​ഞ്ച് മി​നി​റ്റ് വൈ​കി​യാ​ണ് വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്. രാ​വി​ലെ എ​ഴി​നു ത​ന്നെ വോ​ട്ട​ർ​മാ​രെ​ത്തി​യെ​ങ്കി​ലും യ​ന്ത്രം പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ എ​ത്തി​യ വോ​ട്ട​ർ​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഒ​രു​മ​ണി​ക്കൂ​റോ​ളം കാ​ത്ത് നി​ന്നാ​ണ് വോ​ട്ട് ചെ​യ്ത​ത്.

ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ത​ക​രാ​റ് പ​രി​ഹ​രി​ച്ച ശേ​ഷ​മാ​ണ് ഈ ​ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങാ​നാ​യ​ത്. ആ​റ്റി​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന നേ​മം യു​പി സ്കൂ​ളി​ൽ ഇ​ട​യ്ക്ക് യ​ന്ത്രം ത​ക​രാ​റ് വ​ന്ന​തി​നെ തു​ട​ർ​ന്ന് പു​തി​യ​ത് കൊ​ണ്ടു​വ​ന്ന ശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പ് പു​ന​ര​രാം​ഭി​ച്ച​ത്. നേ​മം സ്വ​രാ​ജ് ഗ്ര​ന്ഥ​ശാ​ല​യി​ൽ യ​ന്ത്ര ത​ക​രാ​റ് കാ​ര​ണം വോ​ട്ടെ​ടു​പ്പ് ഇ​ട​യ്ക്കി​ടെ ത​ട​സ​പ്പെ​ട്ടു.

സ​ത്യ​ൻ ന​ഗ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ലെ ഒ​രു ബൂ​ത്തി​ൽ രാ​വി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​കാ​ര​ണം വൈ​കി​യാ​ണ് വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്.

രാ​വി​ലെ മു​ത​ൽ ത​ന്നെ നേ​മം മേ​ഖ​ല​യി​ലേ​യും ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളാ​യ പ​ള്ളി​ച്ച​ൽ, ന​രു​വാ​മൂ​ട്,ക​ല്ലി​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​ണ് കാ​ണ​പ്പെ​ട്ട​ത്. ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റി​ലു​ൾ​പ്പെ​ടു​ന്ന ന​രു​വാ​മൂ​ട് എ​സ്ആ​ർ​എ​സ് യു​പി സ്കൂ​ളി​ൽ വോ​ട്ടിം​ഗ് സ​മ​യം ക​ഴി​ഞ്ഞി​ട്ടും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യു​ണ്ടാ​യി​രു​ന്നു. ന​രു​വാ​മൂ​ട് താ​ന്നി​വി​ള കു​ഴി​വി​ള എ​ൽ​പി സ്കൂ​ളി​ലും തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് ഉ​ൾ​പ്പെ​ടു​ന്ന പ്രാ​വ​ച്ച​ന്പ​ലം കു​ടും​ബ​ന്നൂ​ർ എ​ൽ​പി സ്കൂ​ളി​ലും സ​ത്യ​ൻ​ന​ഗ​ർ എ​ൽ​പി സ്കൂ​ളി​ലും നേ​മം ന​ഗ​ര​സ​ഭ മേ​ഖ​ലാ ഓ​ഫീ​സി​ലും ആ​റി​നു​ശേ​ഷ​വും വോ​ട്ട​ർ​മാ​രു​ണ്ടാ​യി​രു​ന്നു.

ഉ​ച്ച​യ്ക്ക് ശേ​ഷം മ​ഴ പെ​യ്യു​മെ​ന്ന ഭ​യ​ത്തി​ൽ രാ​വി​ലെ മു​ത​ൽ ത​ന്നെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള വോ​ട്ട​ർ​മാ​ർ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യി​രു​ന്നു.

ഉ​ച്ച​യ്ക്കും വോ​ട്ട​ർ​മാ​രു​ടെ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. നേ​മം വി​ക്ട​റി സ്കൂ​ൾ, നേ​മം യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട ക്യൂ ​കാ​ര​ണം ര​ണ്ടു​മ​ണി​ക്കൂ​റോ​ളം കാ​ത്ത് നി​ന്നാ​ണ് പ​ല വോ​ട്ട​ർ​മാ​ർ​ക്കും വോ​ട്ട് ചെ​യ്യാ​നാ​യ​ത്. നേ​മ​ത്തെ പ്ര​ശ്ന​ബാ​ധ്യ​ത​യു​ള്ള ബൂ​ത്തു​ക​ളി​ൽ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.