വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ൾ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക്;​സു​ര​ക്ഷ​യ്ക്ക് കേ​ന്ദ്ര സേ​ന
Wednesday, April 24, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ഓ​രോ ബൂ​ത്തു​ക​ളി​ൽ​നി​ന്നു​മു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും നാ​ലാ​ഞ്ചി​റ മാ​ർ ഈ​വാ​നി​യോ​സ് ന​ഗ​റി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള സ്ട്രോം​ഗ് റൂ​മി​ലേ​ക്കു മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.
വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച ശേ​ഷം അ​വി​ടെ​നി​ന്നു പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ലാ​കും സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന മേ​യ് 23 വ​രെ യ​ന്ത്ര​ങ്ങ​ൾ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ സൂ​ക്ഷി​ക്കും.
കേ​ന്ദ്ര സേ​ന​യു​ടെ അ​തീ​വ സു​ര​ക്ഷ​യും നി​രീ​ക്ഷ​ണ​വും ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തും. സി​സി​ടി​വി അ​ട​ക്ക​മു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.വ​ർ​ക്ക​ല മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.
ആ​റ്റി​ങ്ങ​ൽ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ ലി​റ്റി​ൽ​ഫ്ള​വ​ർ ഓ​ഡി​റ്റോ​റി​യം(​ര​ണ്ടാം നി​ല), ചി​റ​യി​ൻ​കീ​ഴ് സ​ർ​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യം, നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് ഹാ​ൾ, വാ​മ​ന​പു​രം സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് ഹാ​ൾ, ക​ഴ​ക്കൂ​ട്ടം സ​ർ​വോ​ദ​യ വി​ദ്യാ​ല​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ്ലോ​ക്ക് ഓ​ഡി​റ്റോ​റി​യം മെ​യി​ൻ ബി​ൽ​ഡിം​ഗ്, വ​ട്ടി​യൂ​ർ​ക്കാ​വ് മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, നേ​മം മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, അ​രു​വി​ക്ക​ര ജ​യ് മാ​താ ഐ​ടി​സി, പാ​റ​ശാ​ല മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, കാ​ട്ടാ​ക്ക​ട മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, കോ​വ​ളം മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, നെ​യ്യാ​റ്റി​ൻ​ക​ര മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് ബി​വി​എം​സി ഹാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ൾ.