സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്ടിലും പ്രി​യ​ങ്ക വാ​മ​ന​പു​ര​ത്തും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി
Wednesday, April 24, 2019 12:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സി​നി​മാ താ​ര​ങ്ങ​ളാ​യ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ലും, പ്രി​യ​ങ്ക വാ​മ​ന​പു​രം പ​ര​പ്പാ​റ മു​ക​ൾ സ്കൂ​ളി​ലെ ബൂ​ത്തി​ലും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ 11 നാ​ണ് പ്രി​യ​ങ്ക പ​ര​പ്പാ​റ മു​ക​ൾ സ്കൂ​ളി​ൽ പി​താ​വു​മൊ​ത്ത് വേ​ട്ടു ചെ​യ്യു​വാ​നെ​ത്തി​യ​ത്. ക​ട്ട​പ്പ​ന​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് വോ​ട്ടു ചെ​യ്യാ​ൻ വൈ​കു​ന്നേ​രം 5.30നാ​ണ് എ​ത്തി​യ​ത്.​സ​ഹോ​ദ​ര​ൻ സ​ജി​യു​മൊ​ത്താ​ണ് സു​രാ​ജ് വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്