വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രുന്ന 20 കു​പ്പി മ​ദ്യം പി​ടി​കൂ​ടി
Wednesday, April 24, 2019 12:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 20 കു​പ്പി വി​ദേ​ശ​മ​ദ്യം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി .നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ൽ. ഷി​ബു​വി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ വെ​മ്പാ​യം നൂ​റേ​ക്ക​ർ വാ​ഴ​വി​ള​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ന​ൽ സിം​ഗി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ത്തി​ൽ നി​ന്ന് 20 മ​ദ്യ​കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.സം​ഭ​വ​ത്തി​ൽ വാ​ഴ​വി​ള പൊ​യ്ക​യി​ൽ വീ​ട്ടി​ൽ സ​ന​ൽ സിം​ഗി​ന്‍റെ പേ​രി​ൽ കേ​സ് എ​ടു​ത്തു . തി​രു​വ​ന​ന്ത​പു​രം ഐ​ബി യൂ​ണി​റ്റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ​ങ്ക​ർ, പ്രി​വ​ന്‍റീ​വ് ഒാ​ഫീ​സ​ർ സാ​ജു, , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു, സ​ജി​കു​മാ​ർ ,സ​ജീ​ബ്, ഐ​ബി യൂ​ണി​റ്റി​ലെ സ​ന്തോ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.