ബൂ​ത്തി​ൽ വീ​ൽ ചെ​യ​ർ ഇ​ല്ല: അംഗപരിമിത വോ​ട്ട് ചെ​യ്യാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്നു
Wednesday, April 24, 2019 12:33 AM IST
പാ​ലോ​ട്:​ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ പാ​ലോ​ട് പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ കോ​ളജ് 117 ന​മ്പ​ർ ബൂ​ത്തി​ൽ വീ​ൽ ചെ​യ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ അം​ഗ​പ​രി​മി​ത​യാ​യ മോ​ളി​ക്കു വോ​ട്ടി​ടാ​ൻ ത​ട​സ​മു​ണ്ടാ​യി. നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​രെ വി​ളി​ച്ചു പ​രാ​തി പ​റ​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് ത​ഹ​സി​ൽ​ദാ​ർ ഇ​ട​പെ​ട്ട് ഒ​ന്ന​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു വീ​ൽ ചെ​യ​ർ കൊ​ണ്ടു​വ​ന്ന​തി​ന് ശേ​ഷം യു​വ​തി വോ​ട്ട് ചെ​യ്ത​ത് . ബൂ​ത്തി​ൽ റാ​മ്പ്, വീ​ൽ ചെ​യ​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​ക​ണ​മെ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് ഈ​സം​ഭ​വം.