തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
Wednesday, April 24, 2019 11:52 PM IST
വെ​ഞ്ഞാ​റ​മൂ​ട്: തീ​പ്പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. തേ​മ്പാ​മൂ​ട് ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ വ​സ​ന്ത(55)​ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 7.30ന് ​ശ​രീ​ര​ത്തി​ല്‍ തീ ​ആ​ളി​പ്പ​ട​ര്‍​ന്ന് നി​ല​വി​ള​ക്കു​ന്ന​ത് ക​ണ്ട് ബ​ന്ധു​ക്ക​ള്‍ ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍് കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ട്ടി​രു​ന്ന ഇ​വ​ര്‍ സ്വ​യം തീ ​കൊ​ളു​ത്തി​യ​താ​ണ​ന്ന് പോ​ലീ​സി​നു മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്കി.