വോ​ട്ട് ചെ​യ്തു മ​ട​ങ്ങി​വ​ന്ന ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍
Wednesday, April 24, 2019 11:52 PM IST
പാ​ലോ​ട് : രാ​വി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി സ​മ്മ​തി​ദാ​ന​അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി തി​രി​കെ വീ​ട്ടി​ലെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ലോ​ട് ന​ന്ദി​യോ​ട് പ​ച്ച മ​ണ്ണാ​റം​കു​ന്ന് ര​വി ഭ​വ​നി​ല്‍ ര​വീ​ന്ദ്ര​ന്‍ (66) നെ​യാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹം രാ​വി​ലെ 9.30യോ​ടെ പ​ച്ച ഗ​വ. എ​ല്‍​പി​എ​സി​ല്‍ വോ​ട്ടു​ചെ‍​യ്യാ​നെ​ത്തി​യി​രു​ന്നു. വോ​ട്ടു​ചെ​യ്ത​ശേ​ഷം സു​ഹൃ​ത്തു​ക്ക​ളോ​ട് വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചാ​ണ് പ​ച്ച​യി​ലു​ള്ള സ്വ​ന്തം ക​ട​യി​ലേ​യ്ക്ക് മ​ട​ങ്ങി​യ​ത്. പ​ച്ച ജം​ഗ്‌​ഷ​നി​ല്‍ വീ​ടി​നോ​ടൊ​പ്പം ക​ട ന​ട​ത്തു​ന്ന ര​വീ​ന്ദ്ര​ന്‍ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ശ്രീ അം​ഗ​മാ​യ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ഉ​ഷ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഹാ​രം എ​ത്തി​ക്കു​ന്ന ജോ​ലി​യി​ലാ​യി​രു​ന്നു. ഏ​റെ നേ​രം ര​വീ​ന്ദ്ര​നെ പു​റ​ത്തു കാ​ണാ​ത്ത​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ള്‍: ആ​ര്യ, അ​നു. മ​രു​മ​ക്ക​ള്‍: മ​ണി, അ​നൂ​പ്.