മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല; പി​താ​വ് ജീ​വ​നൊ​ടു​ക്കി
Wednesday, April 24, 2019 11:52 PM IST
വെ​ള്ള​റ​ട: മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് പി​താ​വ് ജീ​വ​നൊ​ടു​ക്കി. കാ​ര​ക്കോ​ണം വേ​ണു നി​വാ​സി​ല്‍ കാ​ര​ക്കോ​ണം പ​ര​മു​പി​ള്ള മെ​മ്മോ​റി​യ​ല്‍ ഹൈ​സ്‌​കൂ​ളി​ലെ പ്യൂ​ണ്‍ ആ​യി​രു​ന്ന പ​രേ​ത​നാ​യ ഹാ​രീ​സി (കൊ​ച്ച​ണ്ണ​ന്‍)​ന്‍റെ മ​ക​ന്‍ വേ​ണു (52 )ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ടി​നു സ​മീ​പ​ത്തു​ള്ള കി​ണ​റി​ന്‍റെ പാ​ല​ത്തി​ല്‍ കെ​ട്ടി തൂ​ങ്ങി മ​രി​ച്ച​ത്. വേ​ണു​വി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ള്‍ ഗീ​തു​വി​ന്‍റെ വി​വാ​ഹം മേ​യ് അ​ഞ്ചിന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു. വി​വാ​ഹ​ചെ​ല​വി​നാ​യി വേ​ണു ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ഒ​രു സു​ഹൃ​ത്ത് കു​റ​ച്ച് പ​ണം ക​ടം കൊ​ടു​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചിരു​ന്ന​താ​യും ഇ​ല​ക്‌​ഷ​നാ​യ​തി​നാ​ൽ ഇ​ന്ന​ലെ​യെ പ​ണം കി​ട്ടു​ക​യു​ള്ളു​വെ​ന്നും വേ​ണു കു​ടും​ബ​ത്തി​നെ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വോ​ട്ടു​ചെ​യ്യാ​ന്‍ വേ​ണു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ വെ​ള്ളാ​യ​ണി​യി​ല്‍ താ​മ​സി​ക്കു​ന്ന മൂ​ത്ത മ​ക​ള്‍ നീ​തു​വി​നോ​ട് ഇ​ന്ന​ലെ പ​ണം കി​ട്ടു​മെ​ന്നും വി​വാ​ഹ ആ​വ​ശ്യ​ത്തി​നു​ള്ള വ​സ്ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ കൂ​ടെ വ​ര​ണ​മെ​ന്നും പ​രാ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ നീ​തു തി​രി​കെ​പോ​യി​രു​ന്നി​ല്ല.

ഭ​ക്ഷ​ണം ക​ഴി​ഞ്ഞു രാ​ത്രി നീ​തു​വി​ന്‍റെ കു​ഞ്ഞി​നെ ക​ളി​പ്പി​ച്ചി​രു​ന്ന വേ​ണു പു​ല​ർ​ച്ചെ ഒന്നോ​ടെ ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യി​രു​ന്നു. രാ​വി​ലെ കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​റ്റ​ത്തെ കി​ണ​റി​ന്‍റെ പാ​ല​ത്തി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ വെ​ള്ള​റ​ട എ​സ്ഐ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നെ​യ്യാ​റ്റി​ന്‍​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ സു​ഗ​ന്ധി.