ക​ട​ലി​ലെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നും പ​ട്രോ​ളിം​ഗി​നും കൂ​ടു​ത​ൽ ശ​ക്തി പ​ക​രാ​ൻ സി - 441
Thursday, April 25, 2019 12:03 AM IST
വിഴിഞ്ഞം: ഇ​ന്ത്യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന​യ്ക്ക് വേ​ണ്ടി പു​തി​യ​താ​യി നി​ർ​മി​ച്ച സി-441 ​എ​ന്ന നി​രീ​ക്ഷ​ണ ക​പ്പ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ക​മ്മീ​ഷ​ൻ ചെ​യ്തു.

ച​ട​ങ്ങി​ൽ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ പ​ശ്ചി​മ മേ​ഖ​ലാ ക​മാ​ൻ​ഡ​റാ​യ ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ വി​ജ​യ് ഡി.​ച​ഫീ​ക്ക​ർ, കേ​ര​ളാ-​മാ​ഹി കോ​സ്റ്റ് ഗാ​ർ​ഡ് ഡി​സ്ട്രി​ക്റ്റ് ഡി​ഐ​ജി സ​നാ​ദ​ൻ ജ​നാ, വി​ഴി​ഞ്ഞം സ്റ്റേ​ഷ​ൻ ക​മാ​ൻ​ഡ​ന്‍റ് വ​ർ​ഗീ​സ്, ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് ജോ​ർ​ജ് ബേ​ബി, സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​വീ​സു​ക​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ഖി​യു​ടെ സ​മ​യ​ത്തും ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും തീ​ര​സം​ര​ക്ഷ​ണ ന​ൽ​കി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തെ ടോം ​ജോ​സ് അ​ഭി​ന​ന്ദി​ച്ചു. ഇ​ന്‍റ​ർ​സെ​പ്റ്റ​ർ ബോ​ട്ട്സ് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ഏ​ഴാ​മ​ത്തെ ക​പ്പ​ലാ​ണ് സൂ​റ​ത്തി​ലെ എ​ൽ ആ​ൻ​ഡ് ടി ​ലി​മി​റ്റ​ഡ് ത​ദ്ദേ​ശ​മാ​യി നി​ർ​മി​ച്ച സി-441. ​കേ​ര​ളാ-​മാ​ഹി കോ​സ്റ്റ്ഗാ​ർ​ഡ് ഡി​സ്ട്രി​ക്ട് ക​മാ​ൻ​ഡ​രു​ടെ പ്ര​വ​ർ​ത്ത​ന നി​യ​ന്ത്ര​ണ​ത്തി​ൽ വ​രു​ന്ന ക​പ്പ​ലി​ൽ അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് അ​മി​ത് കെ.​ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 13 സേ​നാം​ഗ​ങ്ങ​ള​മു​ണ്ട്. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ വി​ഴി​ഞ്ഞ​ത്തെ തീ​ര​സം​ര​ക്ഷ​ണ സേ​ന​യ്ക്ക് ക​ട​ലി​ലെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നും പ​ട്രോ​ളിം​ഗി​നും കൂ​ടു​ത​ൽ ശ​ക്തി പ​ക​രാ​ൻ ക​ഴി​യും. 27.8 മീ​റ്റ​ർ നീ​ള​വും 106 ട​ണ്‍ സം​വ​ഹ​ന ശേ​ഷി​യു​മു​ള്ള ക​പ്പ​ലി​ന്‍റ പ​ര​മാ​വ​ധി വേ​ഗ​ത 45 നോ​ട്ട്സ് (83 കി​ലോ​മീ​റ്റ​ർ‌/​മ​ണി​ക്കൂ​ർ)ആണ്.

കേ​ര​ളാ തീ​ര​മേ​ഖ​ല​യി​ലാ​യി​രി​ക്കും ഈ ​ക​പ്പ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം. ര​ണ്ട് ഡീ​സ​ൽ എ​ൻ​ജി​നും ര​ണ്ട് വാ​ട്ട​ർ ജെ​റ്റ് പ്രൊ​പ്പ​ൽ​ഷ​നോ​ടും കൂ​ടി​യ ഈ ​ക​പ്പ​ൽ ആ​ഴം കു​റ​ഞ്ഞ മേ​ഖ​ല​ക​ളി​ലും ആ​ഴം കൂ​ടി​യ ക​ട​ലി​ലും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യും.

ഉ​ൾ​ക്ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന ബോ​ട്ടു​ക​ളെ​യും ചെ​റു- തോ​ണി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്താ​നും ക​ട​ലി​ൽ നി​രീ​ക്ഷ​ണം ന​ട​ത്താ​നും, തീ​ര​ക്ക​ട​ലി​ലും ഉ​ൾ​ക്ക​ട​ലി​ലും യ​ഥേ​ഷ്ടം സ​ഞ്ച​രി​ക്കാ​നും ആ​ധു​നി​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും വാ​ർ​ത്താ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ളും വി​വി​ധ ത​രം യ​ന്ത്ര​ത്തോ​ക്കു​ക​ളു​മു​ള്ള ഈ ​ബോ​ട്ടി​ന് സാ​ധി​ക്കും.

ക​ട​ലി​ലു​ണ്ടാ​കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ളെ വ​ള​രെ പെ​ട്ടെ​ന്ന് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഈ ​ക​പ്പ​ലി​ന് സാ​ധി​ക്കും.