പോ​ളിം​ഗ് ശ​ത​മാ​നം കു​തി​ച്ചു​യ​ര്‍​ന്നു ; ജി​ല്ല​യി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 20 ല​ക്ഷം പേ​ര്‍
Thursday, April 25, 2019 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍​നി​ന്നു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 20 ല​ക്ഷം പേ​ര്‍. ജി​ല്ല​യി​ലെ ര​ണ്ടു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 2003466 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​നേ​ക്കാ​ള്‍ അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​റെ കൂ​ടു​ത​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ പോ​ളിം​ഗ്.

ജി​ല്ല​യി​ലെ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി 73.81 ശ​ത​മാ​നം പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. പു​രു​ഷ​ന്മാ​രേ​ക്കാ​ള്‍ സ്ത്രീ​ക​ളാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ മു​ന്നി​ല്‍. ജി​ല്ല​യി​ലെ 1423857 സ്ത്രീ ​വോ​ട്ട​ര്‍​മാ​രി​ല്‍ 1054207 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 1290259 പു​രു​ഷ വോ​ട്ട​ര്‍​മാ​രി​ല്‍ 949240 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്.

ആ​റ്റി​ങ്ങ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടു​ത​ല്‍. 74.23 ശ​ത​മാ​നം. മ​ണ്ഡ​ല​ത്തി​ലെ ആ​കെ​യു​ള്ള 1346641 വോ​ട്ട​ര്‍​മാ​രി​ല്‍ 999680 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ആ​കെ വോ​ട്ട​ര്‍​മാ​ര്‍ 1367523, പോ​ള്‍ ചെ​യ്ത​ത് 1003786, പോ​ളിം​ഗ് ശ​ത​മാ​നം 73.40.

പോ​ളിം​ഗി​ൽ കു​തി​ച്ച്
ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ര​ണ്ടു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടിം​ഗി​ൽ വ​ൻ വ​ർ​ധ​ന. പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷ​ക​ളു​ടെ ആ​വേ​ശ​ത്തേ​രി​ലാ​ണ്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷ​മു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ളും രാ​ഷ്ട്രീ​യ ഗോ​ദ​യി​ൽ ക​ളം നി​റ​യു​ക​യാ​ണ്.

ത്രി​കോ​ണ മ​ത്സ​രം അ​ര​ങ്ങേ​റി​യ തി​രു​വ​ന​ന്ത​പു​രം പാ​ർ​ലെ​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് നി​ര​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 4.76 ശ​ത​മാ​ന​വും ഇ​ട​തി​നു മേ​ൽ​ക്കൈ ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന ആ​റ്റി​ങ്ങ​ലി​ൽ പോ​ളിം​ഗ് ശ​ത​മാ​നം 5.52 ശ​ത​മാ​ന​വും ഉ​യ​ർ​ന്നു.

2014 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വോ​ട്ടിം​ഗ് ശ​ത​മാ​നം 68.69 ആ​യി​രു​ന്ന​ത് ഇ​ക്കു​റി 73.45 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ആ​റ്റി​ങ്ങ​ലി​ൽ 2014 ൽ 68.71 ​ആ​യി​രു​ന്ന വോ​ട്ടിം​ഗ് ശ​ത​മാ​നം ഇ​ക്കു​റി 74.23 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​ത് ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​ണെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​പ്പോ​ൾ മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ 2014 നെ ​അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി കാ​ര്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി. ക​ഴ​ക്കൂ​ട്ടം, വ​ട്ടി​യൂ​ർ​ക്കാ​വ്, തി​രു​വ​ന​ന്ത​പു​രം, നേ​മം മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് വ​ർ​ധ​ന ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് എ​ൻ​ഡി​എ വാ​ദി​ക്കു​ന്പോ​ൾ പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, കോ​വ​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന വോ​ട്ടിം​ഗ് ശ​ത​മാ​നം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളു​ടെ അ​വ​കാ​ശ​വാ​ദം.

എ​ന്നാ​ൽ മു​ന്ന​ണി​യി​ലെ എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും കൂ​ട്ടാ​യി ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം ഉ​യ​രാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ വാ​ദം.

ക​ഴ​ക്കൂ​ട്ട​ത്ത് പോ​ളിം​ഗ് ശ​ത​മാ​നം 67.58 ൽ ​നി​ന്നും 73.20 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ 65.06 ൽ ​നി​ന്നും 69.33 ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് 63.04 ൽ ​നി​ന്നും 67.40 ശ​ത​മാ​ന​ത്തി​ലേ​ക്കും നേ​മ​ത്ത് 68.17 ൽ ​നി​ന്നും 73.32 ലേ​ക്കും പോ​ളിം​ഗ് ശ​ത​മാ​നം വ​ർ​ധി​ച്ചു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ലി​യ പ്ര​തീ​ക്ഷ വ​യ്ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഇ​വ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ മു​ന്നേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​തും ഈ ​മ​ണ്ഡ​ല​ങ്ങ​ളാ​ണ്.

എ​ന്നാ​ൽ ആ​കെ​യു​ള്ള വ​ർ​ധ​ന വ​ച്ചു നോ​ക്കു​ന്പോ​ൾ ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​വ​ർ​ധ​ന നാ​മ​മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ഇ​ക്കു​റി​യും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ ആ​ദ്യ മൂ​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്, ക​ഴി​ഞ്ഞ ത​വ​ണ ശ​ശി ത​രൂ​രി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ പാ​റ​ശാ​ല, കോ​വ​ളം, നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പാ​റ​ശാ​ല​യി​ൽ പോ​ളിം​ഗ് ശ​ത​മാ​നം 73.12 ൽ ​നി​ന്നും 76.90 ആ​യി ഉ​യ​ർ​ന്നു. കോ​വ​ള​ത്ത് 71.07 ൽ ​നി​ന്നും 76.00 ലേ​ക്കും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 72.4 ൽ ​നി​ന്നും 77.26 ലേ​ക്കും പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്നു. ഇ​തി​ലാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷ വ​യ്ക്കു​ന്ന​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം വി​ജ​യി​ച്ച ക​ഴ​ക്കൂ​ട്ടം, നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശാ​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി മി​ക​ച്ച ലീ​ഡ് നേ​ടു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ അ​വ​കാ​ശ​വാ​ദം. ഇ​തി​നു പു​റ​മെ കോ​വ​ളം മ​ണ്ഡ​ല​ത്തി​ലും നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഇ​ട​തി​ന് മേ​ൽ​ക്കൈ​യു​ള്ള ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 68.71 ശ​ത​മാ​ന​ത്തി​ൽ നി​ന്നും പോ​ളിം​ഗ് വ​ർ​ധ​ന ഇ​ക്കു​റി 74.23 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

യു​ഡി​എ​ഫ് വ​ലി​യ പ്ര​തീ​ക്ഷ വ​യ്ക്കു​ന്ന കാ​ട്ടാ​ക്ക​ട​യി​ൽ 6.8 ശ​ത​മാ​നം വ​ർ​ധ​ന​ അ​ടൂ​ർ പ്ര​കാ​ശി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്പോ​ൾ ഇ​ട​തു കോ​ട്ട​ക​ളാ​യ ആ​റ്റി​ങ്ങ​ലി​ലെ 4.75 ശ​ത​മാ​നം വ​ർ​ധ​ന​യും ചി​റ​യി​ൻ​കീ​ഴി​ലെ 5.16 ശ​ത​മാ​നം വ​ർ​ധ​ന​യും ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫും വി​ശ്വ​സി​ക്കു​ന്നു.

7.02 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​രു​പോ​ലെ പ്ര​തീ​ക്ഷ വ​യ്ക്കു​ന്നു. വ​ർ​ക്ക​ല​യി​ൽ 2.46 ശ​ത​മാ​ന​വും വാ​മ​ന​പു​ര​ത്ത് 4.52 ശ​ത​മാ​നം വ​ർ​ധ​ന​യു​മാ​ണ് വോ​ട്ടിം​ഗി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ശ​ത​മാ​ന​ക്ക​ണ​ക്കു​ക​ൾ ഇ​ങ്ങ​നെ​യാ​യി​രി​ക്കെ, വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ വ​ലി​യ വ​ർ​ധ​ന പ്ര​തീ​ക്ഷ​യ്ക്കൊ​പ്പം മു​ന്ന​ണി​ക​ൾ​ക്ക് ആ​ശ​ങ്ക​യും സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ മാ​റി മ​റി​യു​ന്ന സ​മ​വാ​ക്യ​ങ്ങ​ൾ ആ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന് കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക​ണ​മെ​ങ്കി​ൽ വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ മേയ് 23 വ​രെ കാ​ത്തി​രി​ക്ക​ണം.