കുടിവെള്ളം കി​ട്ടാ​ക്ക​നി​ : ത​ച്ചൂ​ർ​കു​ന്നി​ൽ പൈ​പ്പ്പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു
Thursday, April 25, 2019 12:03 AM IST
ആ​റ്റി​ങ്ങ​ൽ: കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ ആ​റ്റി​ങ്ങ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​പ്പെ​ട്ട ത​ച്ചൂ​ർ​കു​ന്ന് ജം​ഗ്ഷ​നി​ൽ പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു. വേ​ന​ൽ ക​ടു​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടും ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ത​ച്ചൂ​ർ​കു​ന്നി​ൽ പൈ​പ്പു​പൊ​ട്ടി ശ​ുദ്ധ​ജ​ലം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട്. നാ​ട്ടു​കാ​ർ ഈ ​വി​വ​രം വ​ലി​യ​കു​ന്നി​ലു​ള്ള ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ വി​ളി​ച്ച​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ർ​ കേ​ട്ട​ഭാ​വം​കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ൾ വ​റ്റി കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യ​തി​നാ​ൽ പൈ​പ്പി​ലെ വെ​ള്ള​ത്തെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ പൈ​പ്പി​ലൂ​ടെ​യും ഇ​വി​ടെ വെ​ള്ളം ല​ഭി​ക്കാ​താ​യി​ട്ട് ഒ​രാ​ഴ്ച​യാ​യി.