ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​ര​ന് ജീ​വ​ന​ക്കാ​ർ തു​ണ​യാ​യി
Thursday, April 25, 2019 12:03 AM IST
വെ​ഞ്ഞാ​റ​മൂ​ട്: യാ​ത്ര​യ്ക്കി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ല്‍ കു​ഴ​ഞ്ഞു വീ​ണ യാ​ത്ര​ക്കാ​ര​നെ ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ആ​യൂ​ര്‍ ചെ​റു​വ​യ്ക്ക​ല്‍ റോ​ഡു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ സി. ​ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള(48)​ ആണ് ഇ​ന്ന​ലെ രാ​വി​ലെ ബ​സി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞു വീ​ണ​ത്. തു​ട​ർ​ന്ന് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ചേ​ര്‍​ന്ന് ഇ​ദേ​ഹ​ത്തെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കു​ക​യും വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ മ​റ്റു ബ​സു​ക​ളി​ല്‍ ക​യ​റ്റി വി​ട്ട ശേ​ഷം ബ​ന്ധു​ക്ക​ള്‍ എ​ത്തു​ന്ന​തു​വ​രെ ജീ​വ​ന​ക്കാ​ർ കാ​ത്തു​നി​ന്നു.

കാറ്റിൽ വ്യാപക കൃഷിനാശം

വി​തു​ര: വി​തു​ര മേ​ഖ​ല​യി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം.
ചെ​രു​പ്പാ​ണി സു​ജാ​ത ഭ​വ​നി​ൽ ശ്രീ​കു​മാ​ർ, ചെ​രു​പ്പാ​ണി​യി​ൽ വി .​എ​സ്. ജ​യ​ച​ന്ദ്ര​ൻ, ചെ​രു​പ്പാ​ണി കാ​ർ​ത്തി​ക​യി​ൽ എ. ​ഷി​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്തെ മു​ന്നൂ​റ്റി അ​റു​പ​തോ​ളം വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്.