സൗ​ജ​ന്യ ഹൃ​ദ​യ വാ​ൽ​വ് ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​മ്പ്
Thursday, April 25, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ഹൃ​ദ​യ വാ​ൽ​വ് ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. 29നും 30 ​നും രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു​വ​രെ​യാ​ണ് ക്യാ​മ്പ്.
ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ​ക്കു​ള്ള സൗ​ക​ര്യം ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്.
ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​സു​ജി​ത് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും. താ​ല്പ​ര്യ​മു​ള്ള​വ​ർ 0471 2553055, 9746655260, 7559886666 എ​ന്ന ന​മ്പ​രി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ഉ​ത്സ​വം 30ന് ​തു​ട​ങ്ങും

നി​ല​മാ​മൂ​ട്: ദേ​വി​കോ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് ഉ​ത്സ​വ​വും നാ​ലാ​മ​ത് ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞ​വും 30ന് ​തു​ട​ങ്ങി മേ​യ് ഏ​ഴി​നു സ​മാ​പി​ക്കും.30 മു​ത​ൽ മേ​യ് ഏ​ഴു​വ​രെ പ​തി​വു പൂ​ജ​ക​ൾ.​ര​ണ്ടി​ന് രാ​വി​ലെ ആ​റി​നു പ്ര​ദീ​പ് ന​ന്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞം നടക്കും.