യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം: അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി
Thursday, April 25, 2019 12:04 AM IST
പാ​റ​ശാ​ല: യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​റ​യൂ​ർ ആ​ർ​കെ​വി ഭ​വ​നി​ൽ ബി​നു​വി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ​ന്നു സം​ശ​യി​ക്ക​പ്പെ​ടു​ന്ന യു​വാ​വി​നെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വും സു​ഹൃ​ത്തും ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ബി​നു കൊ​ല്ല​പ്പെ​ട്ടു എ​ന്ന് സം​ശ​യി​ക്കു​ന്ന ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന യു​വാ​വ് സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്ന് മ​ൺ​വെ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടു​കാ​ർ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ആ​റ​യൂ​രി​ൽ പ​ണി​സാ​ധ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന സ്ഥാ​പ​ന​ത്തി​ൽ പോ​യി യു​വാ​വ് പ​ണി​സാ​ധ​ന​ങ്ങ​ൾ വാ​ട​കയ്​ക്ക് എ​ടു​ത്ത​താ​യി പോ​ലീസ് ക​ണ്ടെ​ത്തി.
അ​തി​നി​ടെ കൊ​ല​ക്കേ​സി​ലെ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന യു​വാ​വി​ന്‍റെ അ​ച്ഛ​ന്‍റെ തി​രോ​ധാ​നം ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്നു.​ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കാ​ണാ​താ​യ ഇ​യാ​ളു​ടെ അ​ച്ഛ​ന്‍റെ തി​രോ​ധാ​നം കൊ​ല​പാ​ത​ക​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചി​രു​ന്നു വെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം അ​ച്ഛ​നെ കാ​ണ്മാ​നി​ല്ലെ​ന്ന​പ​രാ​തി യു​വാ​വ് പോ​ലീ​സി​ൽ ന​ല്കി​യ​ത​ല്ലാ​തെ പി​ന്നെ അ​തേ​ക്കുറി​ച്ച് അ​ന്വേ​ഷി​ക്കാ​ത്ത​തും നാ​ട്ടു​കാ​രി​ൽ സം​ശ​യം ഉ​ള​വാ​ക്കി​യി​രു​ന്നു.​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യ മൃ​ത​ദേ​ഹം വീ​ട്ടി​ൽ സം​സ്ക്ക​രി​ച്ചു.