പ​ന​യം​കോ​ട്ട് എ​സ്ഡി​പി​ഐ ആ​ക്ര​മ​ണം: ബി​ജെ​പി നേ​താ​വി​ന് ഗു​രു​ത​ര പ​രി​ക്ക്
Thursday, April 25, 2019 12:04 AM IST
കാ​ട്ടാ​ക്ക​ട: കി​ള്ളി പ​ന​യം​കോ​ട്ട് എ​സ്ഡി​പി​ഐ ആ​ക്ര​മ​ണം.
സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ബി​ജെ​പി പ​ന​യം​കോ​ട് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ല്ലോ​ട് മൈ​ലേ​ക്കോ​ണം കാ​ർ​ത്തി​ക​യി​ൽ ബി​നു​കു​മാ​ർ (48)നെ ​ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം. എ​സ്ഡി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വ് ബി​ജു​വും ക​ണ്ടാ​ല​റി​യു​ന്ന ആ​റു​പേ​രും ചേ​ർ​ന്ന് മൈ​ലേ​ക്കോ​ണം ജം​ഗ്ഷ​നി​ലി​ട്ട് ബി​നു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ബി​നു​വി​ന്‍റെ സ്കൂ​ട്ട​റും അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ബി​ജു ബി​ജെ​പി​യു​ടെ ബൂ​ത്ത് ഓ​ഫീ​സി​ൽ ക​യ​റി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്തി​രു​ന്നു.
ബൂ​ത്തി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യെ​ങ്കി​ലും ബി​നു​വും മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രും ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.
ബി​നു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ മൈ​ലേ​ക്കോ​ണ​ത്ത് മു​റു​ക്കാ​ൻ​ക​ട ന​ട​ത്തു​ന്നു​ണ്ട്. രാ​ത്രി ഇ​വ​രെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ബി​നു. ഈ ​സ​മ​യം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ ബി​ജു​വും സം​ഘ​വും ബി​നു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
മ​ക​നെ മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച സ​ര​സ്വ​തി അ​മ്മ​യെ അ​ക്ര​മി​ക​ൾ ച​വി​ട്ടി താ​ഴെ​യി​ട്ടു.
ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​സം​ഘം ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.​ബി​ജു അ​ടു​ത്തി​ടെ​യാ​ണ് സി​പി​എ​മ്മി​ൽ നി​ന്ന് എ​സ്ഡി​പി​ഐ​യി​ലേ​ക്ക് പോ​യ​ത്. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.